1 GBP = 103.70

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി: സുനകോ ട്രസോ? ഇന്നറിയാം; നാളെ ചുമതലയേൽക്കും

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി: സുനകോ ട്രസോ? ഇന്നറിയാം; നാളെ ചുമതലയേൽക്കും

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ ബോറിസ് ജോൺസന്റെ പിൻഗാമി ആരാവും? ഇന്ത്യൻ വംശജൻ ഋഷി സുനകോ അതോ ലിസ് ട്രസോ? ആകാംക്ഷക്ക് തിങ്കളാഴ്ച അറുതിയാവും.കൺസർവേറ്റിവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് ആരാവും എന്നാവും തിങ്കളാഴ്ച തീരുമാനിക്കുക. തെരഞ്ഞെടുക്കപ്പെടുന്നയാൾ ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ചുമതലയേൽക്കും. കൺസർവേറ്റിവ് എം.പിമാരുടെ പിന്തുണ കൂടുതൽ 42കാരനായ സുനകിനാണെങ്കിലും പാർട്ടി അംഗങ്ങൾക്കിടയിലുള്ള ജനകീയത 47കാരിയായ ട്രസിന് മൂൻതൂക്കം നൽകുന്നതായാണ് സൂചന.

തെരഞ്ഞെടുക്കപ്പെട്ടാൽ മാർഗരറ്റ് താച്ചർക്കും തെരേസ മേക്കും ശേഷമുള്ള മൂന്നാം വനിത പ്രധാനമന്ത്രിയാവും ട്രസ്. 1,60,000 പാർട്ടി അംഗങ്ങളുടെ വോട്ടെണ്ണൽ അവസാനഘട്ടത്തിലാണ്. 1922 ബാക്ക്ബെൻച് കമ്മിറ്റി ചെയർ ഗ്രഹാം ബ്രാഡിയാണ് വിജയിയെ പ്രഖ്യാപിക്കുക.കോവിഡ് മാനദണ്ഡം ലംഘിച്ചുകൊണ്ട് നടത്തിയ പാർട്ടികളുടെ പേരിലുണ്ടായ വിവാദത്തെ തുടർന്ന് പാർട്ടിയിലെ പിന്തുണ നഷ്ടമായാണ് ബോറിസ് ജോൺസന് രാജിവെക്കേണ്ടിവന്നത്.

ലിസ് ട്രൂസ് കൺസർവേറ്റിവ് പാർട്ടി നേതാവായും പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഇന്ത്യൻ വംശജ സ്യൂല്ല ബ്രേവർമാൻ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. നിലവിൽ ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിന് പകരമാവും ബ്രേവർമാൻ നിയമിക്കപ്പെടുക. അറ്റോണി ജനറലാണ് 42കാരിയായ ഗോവൻ വംശജ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more