1 GBP = 103.79
breaking news

പലിശനിരക്ക് രണ്ടര ശതമാനമായി വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ; മോർട്ട്ഗേജ് തിരിച്ചടവിൽ പ്രതിവർഷം 1,000 പൗണ്ടിലധികം വർദ്ധനവുണ്ടാകുമെന്നും സൂചന

പലിശനിരക്ക് രണ്ടര ശതമാനമായി വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ; മോർട്ട്ഗേജ് തിരിച്ചടവിൽ പ്രതിവർഷം 1,000 പൗണ്ടിലധികം വർദ്ധനവുണ്ടാകുമെന്നും സൂചന

ലണ്ടൻ: അടുത്ത 12 മാസത്തിനുള്ളിൽ പലിശ നിരക്ക് 2.5 ശതമാനം വർധിക്കുമെന്നും ഭവന ഉടമകൾക്ക് മോർട്ട്ഗേജ് തിരിച്ചടവ് പ്രതിവർഷം 1,000 പൗണ്ടിലധികം വർദ്ധിക്കുമെന്നും ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകി.

പണപ്പെരുപ്പം ഇനിയും ഉയർത്താൻ സാധ്യതയുള്ളതിനാൽ പൊതു ചെലവുകൾക്കായി കൂടുതൽ കടം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ചാൻസലർ ക്യാബിനറ്റ് സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. ഒരു സാധാരണ മോർട്ട്ഗേജിൽ 1 ശതമാനം പോയിന്റ് വർദ്ധനവ് ഫിക്സഡ്-റേറ്റ് ഡീലുകളിൽ ഇല്ലാത്തവർക്ക് £700 അധികമായി നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടന്റെ ഊർജ വിതരണത്തിൽ നിക്ഷേപം വർധിപ്പിച്ചില്ലെങ്കിൽ അവരുടെ ലാഭത്തിന് വിൻഡ്‌ഫാൾ ടാക്‌സ് നേരിടേണ്ടിവരുമെന്ന് എണ്ണ, വാതക ഭീമന്മാർക്ക് സുനക് മുന്നറിയിപ്പ് നൽകി.

ജീവിതച്ചെലവ് പ്രതിസന്ധിയിൽ ജനങ്ങളുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കാൻ ടോറി എംപിമാരിൽ നിന്ന് തന്നെ ചാൻസലർ സമ്മർദ്ദം നേരിടുന്നുണ്ട്. മമ്‌സ്‌നെറ്റ് മായുള്ള അഭിമുഖത്തിലാണ് ചാൻസലറുടെ പരാമർശങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more