1 GBP = 103.62
breaking news

ഋഷഭ് പന്തിന്‍റെ കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു; താരത്തിന് ഗുരുതര പരിക്ക്

ഋഷഭ് പന്തിന്‍റെ കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു; താരത്തിന് ഗുരുതര പരിക്ക്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തിൽ ഗുരുതര പരിക്ക്. താരം സഞ്ചരിച്ച ബി.എം.ഡബ്ല്യു കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. 

ഉത്തരാഖണ്ഡിൽനിന്ന് ന്യൂഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ റൂർക്കിക്ക് സമീപമാണ് അപകടം. പൊള്ളലേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് പന്ത് മാത്രമാണ് കാറിലുണ്ടായിരുന്നത്. കാറിന്‍റെ സൈഡ് ഗ്ലാസ് തകർത്താണ് താരം പുറത്തുകടന്നത്. കാർ പൂർണമായും കത്തിനശിച്ചു. 

നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ദ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more