1 GBP = 103.12

ഇന്ത്യൻ വംശജൻ റിച്ചാർഡ് വർമ്മക്ക് ഉന്നത പദവി നൽകി ജോ ബൈഡൻ

ഇന്ത്യൻ വംശജൻ റിച്ചാർഡ് വർമ്മക്ക് ഉന്നത പദവി നൽകി ജോ ബൈഡൻ

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ അഭിഭാഷകൻ റിച്ചാർഡ് വർമ്മക്ക് ഉന്നത നയതന്ത്ര പദവി നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലാണ് നിയമനം.

54കാരനായ വർമ്മ ഇന്ത്യയിൽ യു.എസ് അംബാസിഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2015 ജനുവരി മുതൽ 2017 ജനുവരി വരെ രണ്ട് വർഷമാണ് അദ്ദേഹം അംബാസിഡറായി സേവനം നടത്തിയത്. നിലവിൽ മാസ്റ്റർകാർഡിന്റെ പൊതുനയ വിഭാഗത്തിന്റെ തലവനാണ് വർമ്മ.

മാനേജ്മെന്റ് ആൻഡ് റിസോഴ്സ് ഡെപ്യൂട്ടി സെക്രട്ടിയായിട്ടായിരിക്കും അദ്ദേഹം പ്രവർത്തിക്കുക. ഇന്ത്യൻ വംശജനായ ഒരാൾക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണിത്. നേരത്തെ ഒബാമയുടെ ഭരണകാലത്ത് അസിസ്റ്റന്റ് സെക്രട്ടറി പദം വർമ്മ വഹിച്ചിട്ടുണ്ട്. യു.എസ് സെനറ്റർ ഹാരി റെയ്ഡിന്റെ ഉപദേശകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more