1 GBP = 103.91

സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ല, പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്ന് റവന്യു മന്ത്രി

സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ല, പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്ന് റവന്യു മന്ത്രി

കൊവിഡ് രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ വിവാദ ഉത്തരവിനെക്കുറിച്ച് റവന്യുമന്ത്രി കെ. രാജൻ ഇന്ന് പ്രതികരിക്കും. മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം.

എന്നാൽ എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി തന്നെ രം​ഗത്തെത്തി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

രവീന്ദ്രൻ പട്ടയത്തിൽ ഒഴുപ്പിക്കേണ്ടത് വൻകിടക്കാരെയാണ്. റദ്ദാക്കുന്നത് 530 ലേറെ പട്ടയങ്ങളാണ്. കുറഞ്ഞ ഭൂമി കിട്ടിയവർ കൂടുതൽ നിലയിൽ റിസോർട്ടുകൾ നിർമിച്ചു. സിപിഐയുടെയും സിപിഐഎമ്മിന്റേയും ഓഫീസുകളും കെട്ടിപ്പൊക്കിയത് ഇത്തരം ഭൂമിയിലാണ്. മൂന്നാർ ദൗത്യകാലത്ത് വിവാദമായപ്പോൾ പട്ടയം റദ്ദാക്കാൻ സിപിഐ ആവശ്യപ്പെട്ടു. സിപിഐഎം ഓഫീസിന്റെ പട്ടയം എം എം മണിയുടെ പേരിലാണ്. വി എസ് സർക്കാരിന്റെ കാലത്ത് മൂന്നാർ ദൗത്യം വഴിമുട്ടിയത് രവീന്ദ്രൻ പട്ടയ വിവാദത്തെ തുടർന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more