1 GBP = 103.12

ദിവ്യകാരുണ്യാരാധനയും കുമ്പസാരവും, നോമ്പുകാല വിചിന്തനവും ബ്രിസ്റ്റോള്‍, ഫില്‍ട്ടണ്‍ സെന്റ് തെരേസാസ് ദേവാലയത്തില്‍ മാര്‍ച്ച് 12ന്…

ദിവ്യകാരുണ്യാരാധനയും കുമ്പസാരവും, നോമ്പുകാല വിചിന്തനവും ബ്രിസ്റ്റോള്‍, ഫില്‍ട്ടണ്‍ സെന്റ് തെരേസാസ് ദേവാലയത്തില്‍ മാര്‍ച്ച് 12ന്…

ജെഗി ജോസഫ്

നോമ്പുകാലത്തോടനുബന്ധിച്ച് ബ്രിസ്റ്റോളില്‍ ഫില്‍ട്ടണ്‍ സെന്റ് തെരേസാസ് ദേവാലയത്തില്‍ മാര്‍ച്ച് 12ന് ഒരു മണിക്ക് ദിവ്യകാരുണ്യാരാധനയും വിശുദ്ധ കുര്‍ബ്ബാനയും, ബഹു. ഫാ. ജിന്‍സണ്‍ മുട്ടത്തു കുന്നേലിന്റെ നോമ്പുകാല ധ്യാനചിന്തകളും ക്രമീകരിച്ചിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുന്‍പും ശേഷവും കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും തിരുബാല സഖ്യത്തിന്റെയും കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് മീറ്റിംഗ് ഉണ്ടായിരിക്കും.

വിശുദ്ധവാരത്തിലേക്ക് ആത്മീയമായി ഒരുങ്ങുവാന്‍ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, കൈക്കാരന്മാരായ ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവര്‍ സസ്‌നേഹം അറിയിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more