1 GBP = 104.01

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍…

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന  നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍…

കെ.ജെ.ജോണ്‍

ന്യൂമില്‍ട്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ച് മാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനങ്ങളുടെ ഭാഗമായി, ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാല ധ്യാന ശുശ്രൂഷ 2017 ഏപ്രില്‍ അഞ്ചാം തീയതി ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ന്യൂമില്‍ട്ടന്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ( Our Lady Of Lourdes Church, 15 Mount Ave, New Milton BH25 6NT ) നടത്തപ്പെടുന്നു.

വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാ ജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കുന്ന തിരുവചന പ്രബോധനങ്ങളും, തികച്ചും വ്യത്യസ്തമായി പുതിയ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് നല്‍കുന്ന പ്രായോഗിക ജീവിത പാഠങ്ങളും 37 വര്‍ഷത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ത്ഥനാജീവിതത്തിന് ആഴവും നല്‍കുന്നു. ഈ ധ്യാനത്തില്‍ പങ്കെടുത്ത് എല്ലാ വിശ്വാസികളും വ്യത്യസ്തമായ ഈ ദൈവാനുഭവം പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ അഭ്യര്‍ത്ഥിക്കുന്നു.

സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )

ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )

ബാബു വര്‍ഗ്ഗീസ് ( 0749 286 0026 )

വേള്‍ഡ് പീസ് മിഷന്‍ ( 0744 849 0550 )

Email: [email protected]

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more