1 GBP = 103.25
breaking news

ആത്മീയ നീര്‍ച്ചാല്‍ ഒഴുക്കുവാന്‍ ബ്രദര്‍ സാബു അറുതൊട്ടിയില്‍ ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ കാര്‍ഡിഫില്‍ ധ്യാനിപ്പിക്കുന്നു

ആത്മീയ നീര്‍ച്ചാല്‍ ഒഴുക്കുവാന്‍  ബ്രദര്‍ സാബു അറുതൊട്ടിയില്‍ ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ കാര്‍ഡിഫില്‍ ധ്യാനിപ്പിക്കുന്നു

(ബെന്നി അഗസ്റ്റിന്‍)

വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയില്‍ അടുത്തറിയുവാനും വേണ്ടി എല്ലാ വര്‍ഷവും കാര്‍ഡിഫില്‍ നടത്താറുള്ള വാര്‍ഷിക ധ്യാനത്തില്‍ അടുത്ത ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ ബ്രദര്‍ സാബു അറുതൊട്ടിയില്‍ ധ്യാനിപ്പിക്കുന്നു.
വലിയ നോമ്പിനോടനുബന്ധിച്ചുള്ള ഈ ശുശ്രൂഷയില് വിശുദ്ധ കുര്ബാന, കുമ്പസാരം, വചനപ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്, ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ധ്യാനം കാര്‍ഡിഫില്‍ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂളില്‍ വച്ചാണ് നടത്തപ്പെടുന്നത്.

ഫാ. എബ്രഹാം കടിയകുഴിയില്‍ കൂടി വചനപ്രഘോഷണത്തിനും മറ്റു ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കുന്നതായിരിക്കും. തദവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഏപ്രില്‍ 8 ന് ദിവ്യബലി അര്‍പ്പിക്കുന്നതും ആയിരിക്കും.

ഈ ധ്യാനത്തില്‍ വന്ന് ഈശോയുടെ പീഡാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും മാനവരാശി നേടിയെടുത്ത നിത്യ രക്ഷയെ കുറിച്ച് ധ്യാനിക്കുവാനും പ്രത്യാശ നിറഞ്ഞ ജീവിതം നയിക്കുവാനുമുള്ള ശുശ്രൂഷയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് ഫാദര്‍ ജോര്‍ജ് പുത്തൂര്‍ അറിയിച്ചു.
ധ്യാനം നടക്കുന്ന സ്ഥലം:Corpus Christ Catholic School, Ty Draw Road, Lisvane, Cardiff CF23 6XL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more