1 GBP = 99.76
breaking news

ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ

ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ

ബോള്‍ട്ടണ്‍ :ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ തീയതികളില്‍ നടക്കും. ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ധ് ദേവാലയത്തില്‍ ആണ് ധ്യാനം നടക്കുക

പത്താം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9.30 വരെയും, ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ പെട്ട ഫാ.ബിനോജ് തിരുവത്താഴം, തിരുനാദം , തിരുക്കച്ച, ആത്മാവില്‍ അള്‍ത്താര , ക്രൂശിതനെ ഉത്ഥിതനെ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങള്‍ രചിച്ച അച്ചന്‍ ഇപ്പോള്‍ മോറല്‍ തീയോളജിയില്‍ ഡോക്ട്രേറ്റിന് പഠിക്കുന്നു.

നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തു സ്വയം വിശുദ്ധീകരിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജെയ്‌സണ്‍ ജോസഫ് :077737881374

ആന്റണി ചാക്കോ:07860480923

പള്ളിയുടെ വിലാസം

OUR LADY OF LOURDES CHURCH

275 PLODDER LANE

BOLTON

BL4 0BR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more