ബാബു ജോസഫ്
ലോകസുവിശേഷവത്കരണത്തിന് നൂതന രൂപഭാവവും സവിശേഷതകളുമായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെയ്‌റോസ് മിനിസ്റ്റ്രി ടീം യു കെയില്‍ ആദ്യമായി റെസിഡെന്‍ഷ്യല്‍ റിട്രീറ്റ് നയിക്കുന്നു. പ്രമുഖ ബൈബിള്‍ പണ്ഡിതനും ആത്മീയപ്രഭാഷകനുമായ റവ. ഫാ. തോമസ് മടുക്കമൂട്ടിലിന്റെ(ഫാ.അനില്‍ തോമസ്) നേതൃത്വത്തില്‍ വലിയ നോമ്പിനൊരുക്കമായിട്ടാണ് യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേകവിഭാഗങ്ങളിലായി മാര്‍ച്ച് 31 മുതല്‍ താമസിച്ചുള്ള ധ്യാനം വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ വച്ച് നടത്തുന്നത്.

കെയ്‌റോസ് ടീമിലെ ഫാ. ആന്റിസണ്‍ ആന്റണി, ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ എന്നിവര്‍ക്കൊപ്പം പ്രകടമായ ദൈവീക അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ സംഗീതസംവിധായകനും ഗായകനും വചനപ്രഘോഷകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരും അമേരിക്കയില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കെയ്‌റോസിന്റെ യൂത്ത് ടീമും ധ്യാനം നയിക്കും.
യൂത്ത് റിട്രീറ്റ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെയും ഫാമിലി റിട്രീറ്റ് ഏപ്രില്‍ 3 മുതല്‍ 6 വരെയുമായിരിക്കും നടക്കുക.
വലിയ നോമ്പിനൊരുക്കമായി ആത്മവിശുദ്ധീകരണത്തിനുതകുന്ന ഈ അനുഗ്രഹീതശുശ്രൂഷയിലേക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് ബുക്കിംങ് നടത്താം.
https://goo.gl/forms/RZFURLPoRtNL6iHH3
അഡ്രസ്സ്
കെഫന്‍ലീ പാര്‍ക്ക്
മിഡ് വെയില്‍സ്
SY16 4AJ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോഷി തോമസ് 075334322986
ചെറിയാന്‍ സാമുവല്‍ 07460499931
ജോണ്‍സണ്‍. 07506810177.
click on malayalam character to switch languages