1 GBP = 103.97
breaking news

ഭവന-വാഹന വായ്പകൾക്ക് ചെലവേറും; റിസർവ്വ് ബാങ്ക് പലിശ നിരക്ക് ഉയർത്തി

ഭവന-വാഹന വായ്പകൾക്ക് ചെലവേറും; റിസർവ്വ് ബാങ്ക് പലിശ നിരക്ക് ഉയർത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വായ്പാ പലിശ നിരക്കുകള്‍ ഉയരും. പണപെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് നടപടി.

ധനനയ അവലോകന സമിതിയുടെ അസാധാരണ യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. വിപണിയിലെ പണലഭ്യത കുറച്ച്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

2020 മെയ് മാസം മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് കണക്കിലെടുത്താണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയെന്ന് റിസർവ്വ് ബാങ്കുമായി അടുപ്പമുള്ളവർ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയില്‍ പ്രതീക്ഷിച്ചതിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആര്‍ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more