1 GBP = 103.12

മാധ്യമ വിചാരണ അതിരു വിടുന്നു; റിപ്പബ്ലിക്ക് ടിവിയിൽ കൂട്ടരാജി

മാധ്യമ വിചാരണ അതിരു വിടുന്നു; റിപ്പബ്ലിക്ക് ടിവിയിൽ കൂട്ടരാജി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി നടക്കുന്ന മാധ്യമ വിചാരണയിൽ പ്രതിഷേധിച്ച് ചാനലിൽ കൂട്ടരാജി.

സുശാന്തിന്റെ മരണത്തിന് പിന്നാലെ നടി റിയാ ചക്രബർത്തിയ്‌ക്കെതിരായ മാധ്യമ വിചാരണയിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരായ ശാന്തശ്രീ സർക്കാർ, തേജീന്ദർ സിംഗ് സോധി എന്നിവർ രാജി വെച്ചത്.

ഇരുവരും ട്വിറ്ററിലൂടെയാണ് രാജി വാർത്ത അറിയിച്ചത്. ഇഡിവ ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഛണ്ഡീഗഢ്, ബംഗളൂരു എന്നീ ബ്യൂറോകളിലുള്ളവരും നേരത്തെ രാജി വെച്ചതായി തേജീന്ദർ സിംഗ് ട്വീറ്റിലൂടെ അറിയിച്ചു.

ധാർമ്മികമായ കാരണങ്ങളാൽ റിപ്പബ്ലിക് ടി.വി വിടുകയാണെന്ന് ശാന്ത ശ്രീ സർക്കാർ അറിയിച്ചു. താൻ നിലവിൽ നോട്ടീസ് പിരീഡിലാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ശാന്തശ്രീ സർക്കാരിൻറെ രാജി വാർത്തയെ അഭിനന്ദിച്ച് ബോളിവുഡ് നടൻ ഫർഹാൻ അക്തറും ട്വിറ്ററിലൂടെ രംഗത്തു വന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more