1 GBP = 104.21
breaking news

കനത്ത സുരക്ഷയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി, അതിഥികളായുള്ളത് പത്ത് രാഷ്ട്രത്തലവന്മാര്‍

കനത്ത സുരക്ഷയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി, അതിഥികളായുള്ളത് പത്ത് രാഷ്ട്രത്തലവന്മാര്‍

ന്യൂഡല്‍ഹി; രാജ്യം ഇന്നു റിപ്പബ്ലിക് 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ അതിഥികളായെത്തിയത് പത്തു രാഷ്ട്രത്തലവന്മാരാണ്. കനത്ത സുരക്ഷയാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

ഭീകരര്‍ നുഴഞ്ഞു കയറുമെന്ന ഇന്റലിജന്റ്‌സ് വിവരത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ്. കശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഡല്‍ഹിയില്‍ പതിനായിരക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

രാജ്പഥില്‍ നിന്ന് ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റര്‍ പരേഡ് വീഥിയിലുടനീളം ഷാര്‍പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയ നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

ആകാശത്ത് അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ തടയാന്‍ ഡ്രോണിന്റെ സഹായവും തേടും. വ്യോമസേനയും പരേഡ് സമയത്ത് നിരീക്ഷണവുമായുണ്ടാകും. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരാനോ തിരികെ പോകാനോ രാവിലെ 10.35 മുതല്‍ 12.15 വരെ ഫ്‌ളൈറ്റുകള്‍ക്ക് അനുമതിയില്ല.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more