1 GBP = 104.01

രഞ്ജിത്കുമാർ മരണത്തിന് കീഴടങ്ങി………….. വിടവാങ്ങുന്നത് യുക്മയുടെ എക്കാലത്തെയും ജനകീയനായ നേതാവ് 

രഞ്ജിത്കുമാർ മരണത്തിന് കീഴടങ്ങി………….. വിടവാങ്ങുന്നത് യുക്മയുടെ എക്കാലത്തെയും ജനകീയനായ നേതാവ് 
യുക്മ ന്യൂസ് ടീം 
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡണ്ടും “യുക്മന്യൂസ്” ടീം അംഗവുമായ രഞ്ജിത്കുമാർ നിര്യാതനായ വിവരം വളരെ വേദനയോടെ ഞങ്ങൾ അറിയിക്കട്ടെ. യുക്മയുടെ എക്കാലത്തെയും ജനകീയനായ നേതാവാണ് വിടവാങ്ങുന്നത്.
യുക്മ നാഷണൽ കമ്മറ്റി അംഗം എന്നനിലയിൽ ദേശീയ നേതൃത്വത്തിൽ എത്തിയ രഞ്ജിത്കുമാർ അതിനുശേഷം തുടർച്ചയായ രണ്ടാം തവണയാണ് ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റായി ദേശീയ കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്.
മാരകമായ അർബുദത്തോട് പോരാടി നേടിയതായിരുന്നു കഴിഞ്ഞ പത്തുവർഷത്തെ രഞ്ജിത്കുമാറിന്റെ ജീവിതം. തുടർച്ചയായ ശാസ്ത്രക്രിയകളും റേഡിയേഷനുകളും തളർത്താത്ത ആ ജീവിതം ആത്യന്തികമായ സത്യത്തിന് മുന്നിൽ കീഴടങ്ങുമ്പോൾ, പരിചയപ്പെട്ടവരിലെല്ലാം കണ്ണീരോർമ്മകൾ ബാക്കിയാവുന്നു.
രഞ്ജിത്ത് ചേട്ടന്റെ പത്നി ജാൻസി ചേച്ചിയോടും, ഏകമകൾ ശരണ്യയോടും യുക്മ കുടുംബത്തിന്റെ വേദനയും അനുശോചനവും അറിയിക്കുന്നതായി ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്,  സെക്രട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ്, മുൻ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, മുൻ സെക്രട്ടറി സജീഷ് ടോം എന്നിവർ അറിയിച്ചു. യുക്മയുടെ സ്വന്തം രഞ്ജിത്ത് ചേട്ടന്റെ വിയോഗത്തിൽ യുക്മ ദേശീയ കമ്മറ്റിയുടെയും “യുക്മന്യൂസ്” ടീമിന്റെയും അനുശോചനം രേഖപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more