1 GBP = 103.92

പ്രിയ രഞ്ജിത് കുമാറിന് ഇന്ന് യുകെ മലയാളികൾ അന്ത്യാഞ്ജലി അർപ്പിക്കും

പ്രിയ രഞ്ജിത് കുമാറിന് ഇന്ന് യുകെ മലയാളികൾ അന്ത്യാഞ്ജലി അർപ്പിക്കും

കേംബ്രിഡ്ജ്: ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച(മാർച്ച് 16) നിര്യാതനായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റും യുക്മ ന്യൂസ് ടീമംഗവുമായ രഞ്ജിത് കുമാറിന് യുകെ മലയാളികൾ ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ രണ്ടു മണി വരെയായിരിക്കും അദ്ദേഹത്തിന്റെ ബൗദ്ധിക ശരീരം പൊതുദർശനത്തിന് വയ്ക്കുക. കേംബ്രിഡ്ജിലെ ആർബറി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന രഞ്ജിത് കുമാറിന് അവസാന യാത്രയയപ്പ് നൽകാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ എത്തിച്ചേരും.

യുക്മ നാഷണൽ കമ്മറ്റി അംഗം എന്നനിലയിൽ ദേശീയ നേതൃത്വത്തിൽ എത്തിയ രഞ്ജിത്കുമാർ അതിനുശേഷം തുടർച്ചയായ രണ്ടാം തവണയാണ് ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റായി ദേശീയ കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്. മികച്ച സംഘാടകത്വവും ചിട്ടയായ പ്രവർത്തനവും അദ്ദേഹത്തിന് ജനകീയ നേതാവെന്ന ഖ്യാതിയും നേടിക്കൊടുത്തിരുന്നു. പ്രായഭേദമന്യേ വലിയൊരു സുഹൃത്‌വലയം നേടിയെടുത്ത യുകെ മലയാളികളുടെ രഞ്ജിത് ചേട്ടനെന്ന രഞ്ജിത് കുമാർ വിട പറയുമ്പോൾ യുക്മക്ക് നഷ്ടപ്പെടുന്നത് എക്കാലത്തെയും മികച്ചൊരു ജനകീയ നേതാവിനെ.

മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെ പലവട്ടം ജീവിതത്തിലേക്ക് നടന്ന് കയറി, പൊതുരംഗത്ത് സജീവമായിരുന്ന തങ്ങളുടെ പ്രിയ സഹപ്രവർത്തകന് സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷനും യുക്മ നാഷണൽ റീജിയണൽ ഭാരവാഹികളും.

രഞ്ജിത് കുമാറിന്റെ ബൗദ്ധിക ശരീരം തൊട്ടടുത്ത ദിവസം തന്നെ (ശനിയാഴ്ച) സ്വദേശമായ കൂത്തട്ടുകുളത്തേക്കു കൊണ്ടുപോകുന്നതും കുടുംബത്തിന്റെ ആവശ്യം അനുസരിച്ച് ലളിതമായ മതപരമായ ചടങ്ങുകളോട് കൂടി സംസ്കരിക്കുന്നതുമാണെന്ന് അറിയിച്ചിട്ടുണ്ട്. യുകെയിൽ പൊതു ദർശന സമയത്ത് മതപരമായ ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. മരണം വരെ ധീരത കൈ വെടിയാതിരുന്ന സ്നേഹ മയ്യിയും പരിചയപെട്ടവർക്കെല്ലാം ഉത്തമ സുഹൃത്തുമായിരുന്ന രഞ്ജിത്തേട്ടനെ ഒരു നോക്ക് കാണുവാനും സ്നേഹ നിർഭരമായ യാത്രയയപ്പു നൽകുന്നതിനും ഏവരെയും കേംബ്രിഡ്ജ് മലയാളി അസോസിയേഷനും യുക്മ നാഷണൽ കമ്മറ്റിയും സംയുക്തമായി സ്വാഗതം ചെയ്യുന്നു.

വിലാസം:

The Centre, Campkin Road, Cambridge CB4 2LD

പൊതുദര്ശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളൊരുക്കുന്നതിനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സജി വർഗ്ഗീസ് : 07727 163432
ഷിനു നായർ : 07846400712
ജോജി ജോസഫ് : 07545233760

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more