- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
ലോകം ശാസ്ത്രാവബോധത്തിന്റെയും, യുക്തിയുടെയും പുത്തൻ മാനങ്ങൾ തേടുമ്പോൾ , നമ്മുടെ റോക്കറ്റിനു കുതിക്കാൻ മുന്നിൽ നാരങ്ങ കെട്ടണം; എന്തിന്? ഇങ്ങനെ നിരവധിയായ നമ്മുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ സി രവിചന്ദ്രനെത്തുന്നു
- May 05, 2018
പ്രിയാ കിരൺ
വര്ഷങ്ങളായി അറിയാമെന്നും , ഇഷ്ടമാണെന്നും മകൾ സാക്ഷ്യപ്പെടുത്തിയൊരാളുടെ കൂടെ ജീവിക്കാൻ അവളെ കണ്ണടച്ച് അനുവദിക്കാൻ മാത്രം ബുദ്ധിശൂന്യരല്ല നമ്മൾ! ജാതകം നോക്കി ജ്യോതിഷി പറയട്ടെ , പൊരുത്തമുണ്ടെങ്കിൽ പയ്യനെ കണ്ടിട്ടില്ലെങ്കിലും അവൾ ആ വിവാഹത്തിന് സമ്മതിച്ചേ തീരു. എന്നിട്ടും പണിക്കരുടെ കണക്കുക്കൂട്ടലിനപ്പുറം പൊരുത്തക്കേടെന്തെങ്കിലും അവരുടെ ജീവിതത്തിലുണ്ടായാൽ അത് വിധി, അല്ലാതെന്ത്? അടുത്തുള്ള അമ്പലത്തിൽ രണ്ടു നേരം കൂവളത്തിന്റെ മാല കൊടുത്താൽ ശരിയാവുമെന്നു ഈ ഇരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പണിക്കർ തെളിച്ചിട്ടുണ്ട് – ഭാഗ്യം ! പക്ഷെ ഇത്രയും ത്രികാലജ്ഞാനിയായിട്ടും, റോഡ് മുറിച്ചു കടക്കുമ്പോൾ പണിക്കർ രണ്ടു വശവും നോക്കി ഉറപ്പ് വരുത്തുന്നതെന്തിനാണ്? അതങ്ങനെയല്ലേ വേണ്ടത്? “താൻ പാതി , ദൈവം പാതി “!
ഉരുളി കമഴ്ത്തിയിട്ടു കുട്ടിയുണ്ടായില്ലെങ്കിൽ, അത് നാം ആ ആചാരം വിശ്വാസത്തോടെ ചെയ്യാതിരുന്നത് കൊണ്ടാവാം , ചോദ്യം ചെയ്തു ദേവിയുടെ ശക്തിയെ പരീക്ഷിക്കരുത്; പക്ഷെ അലോപ്പൊതി ചികിത്സ വേണ്ടും വിധം ഫലിച്ചില്ലെങ്കിൽ ആശുപത്രി തല്ലിപ്പൊളിക്കാം !
അങ്ങനെ വിചിത്രവാദങ്ങളുടെ നടുവിൽ പകച്ചു നിന്ന കേരളത്തിലെ കൗമാരത്തിലേക്ക് , മുണ്ടു മടക്കി കുത്തി , മീശ പിരിച്ചു, മുടങ്ങിക്കിടന്ന അമ്പലത്തിലെ ഉത്സവം നടത്താൻ ഒരാൾ വന്നു – കണിമംഗലം ജഗന്നാഥൻ തമ്പുരാൻ ! അഫൻ തമ്പുരാനും , ജഗനും , ഉണ്ണിമായയും .. ധനത്തിന്റെയും അതിനു പൂരകമായ ആഢ്യത്വത്തിന്റെയും തൃശൂർ പൂരം സ്ക്രീനിൽ !
അമ്പലനവീകരണങ്ങളുടെയും , അഷ്ടമംഗല്യ പ്രശ്നങ്ങളുടെയുമൊക്കെ ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയതും ഏതാണ്ടീ കാലത്തായിരുന്നെന്നു ഓര്മയുണ്ട്. ഗൾഫിൽ കഷ്ടപ്പെടുന്ന കാശ് കൊണ്ട് തറവാട്ടമ്പലങ്ങൾ പണിത് മലയാളി ആഢ്യത്വത്തിന്റെ അവസാന വാക്കായി , സമാന്തരമായി പള്ളികളുമുയർന്നു. അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ ടെറസിൽ മകൻ കഞ്ചാവ് കൃഷി നടത്തും പോലെ , ശാസ്ത്രത്തിന്റെ പരിശ്രമഫലമായ വിവരസാങ്കേതികമാര്ഗങ്ങളുപയോഗിച്ചു , ” ചന്ദനം തൊടുന്നതിലെ ശാസ്ത്രീയത “, രാത്രിയിൽ നഖം വെട്ടരുതെന്നു പറയുന്നതിലെ രഹസ്യം ” ” മുള്ളാത്ത കഴിച്ചു രോഗശാന്തി നേടിയവർ ” എന്നിങ്ങനെ പാതി വെന്ത യുക്തികൾ പ്രചരിപ്പിച്ചു , അനേകർ സായൂജ്യമടഞ്ഞു ! ചുവടിൽ ഒരു പേര് പോലുമില്ലാത്ത ഇത്തരം ഫോർവേഡുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ദഹനക്കേടിനു ആരാണ് ഉത്തരം പറയുക? “എന്ത്കൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ” എന്ന ചോദ്യം ചോദിയ്ക്കാൻ എൺപതുകളെ പഠിപ്പിച്ച ശാസ്ത്രസാഹിത്യപരിഷത്തൊക്കെ ഇക്കാലമാവുമ്പോളേക്കും തീർത്തും നിശബ്ദവുമായി!
ലോകം ശാസ്ത്രാവബോധത്തിന്റെയും, യുക്തിയുടെയും പുത്തൻ മാനങ്ങൾ തേടുമ്പോൾ , നമ്മുടെ റോക്കറ്റിനു കുതിക്കാൻ മുന്നിൽ നാരങ്ങ കെട്ടണം !
പാരമ്പര്യത്തിന്റെ ശക്തിയിൽ നിന്നും , നമ്മുടെ സ്വന്തം കാമനകളുടെ തടവിൽ നിന്നും മുക്തനായി യുക്തിപൂർവം ജീവിക്കാൻ തുടങ്ങുമ്പോളേ ഒരാൾ സ്വതന്ത്രചിന്തകനാകുന്നുള്ളൂ എന്ന് ബെർട്രാൻഡ് റസ്സൽ പറഞ്ഞിട്ടുണ്ട് . ഇത് രണ്ടിൽ നിന്നും പൂർണവിമുക്തി അസാധ്യമാവാം , എന്നാൽ , കൂടുതൽ കൂടുതൽ അതിനടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു തീർച്ചയായും പുനരുദ്ധരണം ആവശ്യമാണ്. മതം , ജാതി , പാരമ്പര്യം തുടങ്ങിയവ തരുന്ന വ്യാജസുരക്ഷാ ബോധതിനപ്പുറത്തേക്കു , സമൂഹ പരിഷ്ക്കരണത്തിനായി ” തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താപദ്ധതി”യുടെ യുക്തിയുമായി 1929 – ഇൽ ഒരു സഹോദരൻ അയ്യപ്പൻ കടന്നു വന്നെങ്കിൽ , സമാന ദൗത്യവുമായി , റിച്ചാർഡ് ഡാക്കിന്സിന്റെ ‘ദി ഗോഡ് ഡിവൊല്യൂഷൻ’ എന്ന പുസ്തകത്തിന്റെ സ്വതന്ത്രാവിഷ്ക്കാരമായ ” നാസ്തികനായ ദൈവം ” എന്ന തന്റെ പുസ്തകവുമായി 2009 -ഇൽ കടന്നു വരുന്നത്, പ്രശസ്ത യുക്തിചിന്തകനായ ശ്രീ സി രവിചന്ദ്രനാണ് .
മരണം , രോഗം , വേർപാട്, ദാരിദ്ര്യം തുടങ്ങി മനുഷ്യന്റെ അനിശ്ചിതത്തോടുള്ള ഭീതിയിൽ കെട്ടിപ്പൊക്കിയവയാണ് സമൂഹത്തിലെ അന്ധവിശ്വാസങ്ങളിൽ അധികവും. ഈ ഭയവും നിസ്സഹായതയും ചൂഷണം ചെയ്യാൻ മടിയില്ലാത്തൊരു വിഭാഗം മറുപുറത്തുണ്ടാകുമ്പോൾ , അതിന്റെ ദൂഷ്യഫലങ്ങൾ ഇരട്ടിക്കുന്നു. ‘ അമൂല്യമായ ജീവിതം നമുക്ക് ലഭിച്ചിരിക്കുന്നു, അത് ആസ്വദിക്കുക, എന്നാൽ അത് ഏതു നിമിഷവും കൈവിട്ടു പോവാമെന്ന യാഥാർഥ്യബോധവും , നമ്മളെല്ലാം ഒരൊറ്റ ഡി എൻ എ -യാൽ പരസ്പരം ബന്ധപ്പെട്ടിരിരിക്കുന്ന ജന്തുലോകവിസ്മയത്തിലെ ഒരു കണ്ണിയാണെന്നും തിരിച്ചറിവുമുണ്ടാവുക’ – സി രവിചന്ദ്രൻ എന്ന യുക്തിവാദി മുന്നോട്ടു വെക്കുന്ന മാനവിക, സ്വതന്ത്ര, ശാസ്ത്ര ചിന്തകൾ ഇന്നത്തെ നമ്മുടെ സമൂഹത്തിലെ ദുരഭിമാനക്കൊല , ജാതി , അന്ധവിശ്വാസങ്ങൾ തുടങ്ങി എത്രയോ അനാചാരങ്ങൾക്കു ഒറ്റമൂലിയാണ് ! പുതു വിത്തുകൾ മുളക്കാൻ മഴ വേണമെന്നതു പോലെ , അത്തരം യുക്തിചിന്ത ആർജ്ജിച്ച ഒരു സമൂഹത്തിലേ, നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത ‘ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുക’യും ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ, ഓരോ പൗരനും ജീവിക്കാനാകൂ. ശാസ്ത്രാവബോധവും മാനവികതയും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കേണ്ടത് , ” ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ” എന്ന് ചിന്തിക്കുന്ന ഓരോ മനുഷ്യന്റെയും കടമയാണ്. ഇത്തരത്തിൽ സമൂഹബോധവൽക്കരണം നടത്താൻ കേരളത്തിൽ ആരംഭിച്ച സംഘടനയാണ് എസ്സെൻസ് ക്ലബ്. സമാന ആശയങ്ങളുടെ പ്രചരണാർത്ഥം സംഘടനയുടെ യുകെ വിഭാഗമായ എസ്സെൻസ് യുകെ സംഘടിപ്പിക്കുന്ന പരിപാടിയാണ് Renaissance 18. ഈ പരിപാടികളുടെ ഭാഗമായി , 2017 -ലെ മികച്ച ശാസ്ത്രപ്രചാരകനുള്ള അവാർഡ് ജേതാവും , ഈ വർഷത്തെ കേരള സാഹിത്യ വൈജ്ഞാനിക സാഹിത്യ അവാർഡ് ജേതാവുമായ ശ്രീ സി രവിചന്ദ്രൻ, 2018 മെയ് 14 മുതൽ ഏതാനും ദിവസത്തേക്ക് , വിവിധ വിഷയങ്ങളെപ്പറ്റിയുള്ള സംവാദങ്ങളും പ്രഭാഷണങ്ങളുമായി യുകെ- യിലെത്തുന്നു.
പരിപാടികളുടെ വിശദവിവരങ്ങൾ താഴെ ചേർക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.
ഇന്നലെ ചെയ്ത അബദ്ധങ്ങൾ , ഇന്നിന്റെ ആചാരവും , നാളത്തെ ശാസ്ത്രവും ആയി മാറാതിരിക്കാൻ കാവൽ നിൽക്കേണ്ടതും , ആ സന്ദേശം സമൂഹത്തിൽ ഓരോരുത്തരിലും എത്തിക്കേണ്ടതും നമ്മൾ ഓരോരുത്തരുമാണ്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നമ്മളോരോരുത്തരും എത്തിച്ചേർന്നിരിക്കേണ്ടയിടമാണ് Renaissance 18!
യുകെയിലെ വിവിധ നഗരങ്ങളിലും അയർലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികൾ താഴെപ്പറയുന്നവയാണ് .
1 . ഹ്യൂമനിസം അൺപ്ലഗ്ഗ്ഡ് .
മെയ് 14 ന് 4 pm – 9 pm
വൈൻ കോൺഫറൻസ് സെന്റർ ,
131 , ഗർവോക് ഹിൽ
ഡാൺഫേം ലൈൻ . എഡിൻബർഗ് .
KY11 4JU .
ഫോൺ – 07443892438
07727406149
2 . സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം
മെയ് 16 ന് 6 pm – 9 pm .
നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച് ഹാൾ , 12 സട്ടൻ റോഡ് , ഓക്സ്ഫോർഡ് . OX3 9RB .
ഫോൺ- 07874002934
07415500102
3 . സോറി അലൻ
മെയ് 19 ന് 2 pm – 9 pm .
ബ്രിട്ടാനിയ കൺട്രി ഹോസ് ഹോട്ടൽ ,
പാലറ്റിൻ റോഡ് , ഡിഡ്സ്ബറി, മാഞ്ചസ്റ്റർ . M20 2WG .
ഫോൺ- 07415500102
– 07874002934
4 . മുട്ടുമടക്കിയ നാസ
മെയ് 20 ന് 4 pm – 10 pm
ഒയാസിസ് അക്കാദമി , 50 ഹോംഫീൽഡ് റോഡ്, കോൾസ്ടൻ. ക്രോയിഡൻ.
CR5 1ES .
ഫോൺ- 07874002934
07702873539
5 . വാലസ് & വെയിൽസ്
മെയ് 24 ന് 8 pm -11 pm .
സെന്റ് ഫിലിപ് ഇവാൻസ് കമ്മ്യൂണിറ്റി ഹാൾ , ലാണെണ്ടിയറാൻ, കാർഡിഫ്.
CF23 9UL
ഫോൺ- 07505202005
6 . ഭീതിവ്യാപാരികൾ
മെയ് 26 ന് 4 pm – 10 pm .
ട്രിനിറ്റി സെന്റർ , ഈസ്റ്റ് അവനു, മനോർ പാർക്ക് .
ഈസ്റ് ഹാം
E12 6SG .
ഫോൺ- 07737240192
07930134340 .
7 . ജനനാനന്തര ജീവിതം .
മെയ് 27 ന് 5 pm – 10 pm
ദി പ്ലാസ ഹോട്ടൽ, തളറ്റ്, ഡബ്ളിൻ.
D24 X2FC .
ഫോൺ- 0872263917
– 0879289885 .
Latest News:
യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...
Post Your Comments Here ( Click here for malayalam )
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages