1 GBP =
breaking news

‘ഓർത്തഡോക്സ് സഭയിലെ വൈദികർ പദവി ദുരുപയോഗം ചെയ്തു’

‘ഓർത്തഡോക്സ് സഭയിലെ വൈദികർ പദവി ദുരുപയോഗം ചെയ്തു’

കോട്ടയം: ഓർത്തഡോക്സ് സഭയിലെ വൈദികർ പദവി ദുരുപയൊഗം ചെയ്തതായി ദേശീയ വനിതാ കമ്മീഷൻ അംഗം രേഖ ശർമ്മ. കുമ്പസാരത്തിന്റെ പേരിൽ നടന്നത് ആത്മീയ ചൂഷണമെന്നും വനിതാ കമ്മീഷൻ ഇരയായ യുവതിയെ വസതിയിലെത്തി സന്ദർശിച്ച ശേഷം തിരുവല്ല ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രേഖാ ശർമ്മ. യുവതി മൊഴിയിൽ ഉറച്ച് നിൽക്കുന്നുണ്ട്. ബലാത്സംഗം നടന്നതായി യുവതി ആവർത്തിച്ചിട്ടുണ്ട്. വിവാദമായ കേസായിട്ടും പോലീസ് കേസ് എടുക്കാൻ വൈകിയതായി രേഖാ ശർമ്മ കുറ്റപ്പെടുത്തി.

പ്രതികളായ വൈദികർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അവശ്യമെങ്കിൽ ദേശീയ വനിതാ കമ്മീഷൻ കേസിൽ കക്ഷി ചേരും. വൈദികർ അവരുടെ പദവി ദുരുപയോഗം ചെയ്തു. ജലന്ധർ ബിഷഷപ്പിനെതിരെ പരാതി നൽകിയ ഇരയെയും സന്ദർശിച്ചതായി വനിതാ കമ്മീഷൻ അംഗം പറഞ്ഞു. ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് ആവർത്തിക്കപ്പെടുന്നു എന്ന് സഭാ നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെടുമെന്നും രേഖാ ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more