1 GBP = 103.95
breaking news

ഗ്ലാസ്കോയിൽ കോതമംഗലം സ്വദേശിയായ നേഴ്സ് നിര്യാതയായി

ഗ്ലാസ്കോയിൽ കോതമംഗലം സ്വദേശിയായ നേഴ്സ് നിര്യാതയായി

ഗ്ലാസ്ഗോക്കു സമീപം ക്ലയ്‌ഡ്ബാങ്കിൽ കോതമംഗലം സ്വദേശിനിയായ മലയാളി നേഴ്സ് റജി പോൾ ( 45 )നിര്യാതയായി.

കഴിഞ്ഞ ഒരു വർഷമായി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു .കോതമംഗലം മുത്തംകുഴി സ്വദേശിയായ പ്ലാംകുഴിയിൽ പോൾ വർഗീസിന്റെ ഭാര്യ ആണ് . കഴിഞ്ഞ പതിനാലു വർഷത്തോളമായി ഗ്ലാസ്‌കോ യിൽ താമസിച്ചു വരികയായിരുന്നു , മക്കൾ മെഡിസിൻ വിദ്യാർഥിയായ ഫേബ പോൾ ഹൈ സ്‌കൂൾ വിദ്യാർഥിനി യായ കെസിയ പോൾ എന്നിവർ. എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിനിയാണ് മരിച്ച റജി. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകാൻ ആണ് ബന്ധുക്കൾ ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്.

യുക്മ നാഷണൽ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. റജി പോളിന്റെ നിര്യാണത്തിൽ യുക്മ ന്യൂസും ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more