1 GBP = 103.95
breaking news

ചിചെസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; ചികിത്സയിലിരിക്കെ മരണമടഞ്ഞത് തൊടുപുഴ സ്വദേശിയായ റെജി ജോണി

<strong>ചിചെസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; ചികിത്സയിലിരിക്കെ മരണമടഞ്ഞത് തൊടുപുഴ സ്വദേശിയായ റെജി ജോണി</strong>

ചിചെസ്റ്റർ: ചിചെസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അർബുദത്തെത്തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ എൻഎച്ച്എസ് ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്‌സായി ജോലി ചെയ്തിരുന്ന റെജി ജോണിയാണ് (49) ഇന്നലെ വൈകുന്നേരത്തോടെ മരണമടഞ്ഞത്. യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിലെ നഴ്‌സായിരുന്നു പരേതയായ രജി ജോണി. ക്യാൻസർ ആണ് മരണകാരണം. ഭർത്താവ് ജോണി. ഒരു പെൺകുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികൾക്കുള്ളത്.

ഏകദേശം പത്ത് മാസങ്ങൾക്ക് മുൻപ് ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനകൾക്കിടയിലാണ് അർബുദമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് തുടർ ചികിത്സകൾ നടത്തിവരവേയാണ് മരണം സംഭവിച്ചത്. രോഗ വിവരം തന്നെ സഹപ്രവർത്തകരെ ഞെട്ടിച്ചപ്പോൾ ചിചെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയാണ് ഇപ്പോൾ റെജിയുടെ നിത്യതയിലേക്കുള്ള യാത്ര.

റെജിയുടെ ശവസംസ്‌കാര ചടങ്ങുകൾ തൊടുപുഴക്കടുത്തു മറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും. യുകെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനുസരിച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുൻപേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്ക്കരിക്കണമെന്നുള്ളത്. മറിക പാറത്തട്ടേൽ കുടുംബാംഗമാണ് പരേത. സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ. ഏറ്റവും ഇളയവളായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകുട്ടികളാണ്.

റെജിയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റിയൻ, ലെയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ്, ട്രഷറർ സനോജ് ജോസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more