1 GBP = 104.21
breaking news

അഭിഷേകാഗ്നി; ലണ്ടൻ സട്രാറ്റ്ഫോഡിൽ ഇനി ദൈവീക വിടുതലിന്റെ രണ്ടു ദിനങ്ങൾ…

അഭിഷേകാഗ്നി; ലണ്ടൻ സട്രാറ്റ്ഫോഡിൽ ഇനി ദൈവീക വിടുതലിന്റെ രണ്ടു ദിനങ്ങൾ…

സാം ജോർജ്

ലണ്ടൻ: രെഹോബോത് പ്രാത്ഥന കൂട്ടായ്മ നയിക്കുന്ന അത്ഭുത ദൈവീക വിടുതലിന്റെയും, രോഗശാന്തി ശുശ്രൂഷയുടേയും ബൈബിൾ ധ്യാനയോഗം. ടിനു ജോർജ് കൊട്ടാരക്കര ആണ് മുഖ്യാതിഥി. ഒക്ടോബർ 28 , 29 തീയതികളിൽ ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്ഫോഡിൽ (സ്കൂൾ 21 , ന്യൂ മൗണ്ട് സ്ട്രീറ്റ്, സ്ട്രാറ്റ്ഫോഡ്, E15 3PA ) വെച്ചു നടത്തപ്പെടുന്നു.

ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ വചന പ്രഘോഷണങ്ങൾക്കും രോഗശാന്തി ശുശ്രൂഷക്കും ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ടിനു ജോർജ് കൊട്ടാരക്കര മുഖ്യാതിഥി ആയിരിക്കും. ക്രൈസ്തവ സംഗീത ലോകത്തെ നിറസാന്നിധ്യമായ ലോർഡ്‌സൺ ആന്റണിയും പ്രമുഖ കീബോര്ഡിസ്റ്റ് ഡെൻസിൽ വിത്സണും സംഗീത ആരാധനക്ക് നേതൃത്വം നൽകുന്നതായിരിക്കും.

സീസൺ ഓഫ് ഓവർഫ്‌ളോ എന്ന ബൈബിൾ ധ്യാനയോഗങ്ങൾക്കു നേതൃത്വം നൽകുന്ന രെഹോബോത് പ്രാർത്ഥന കൂട്ടായ്മയാണ് ഈ യോഗങ്ങൾക്കു നേതൃത്വം നൽകുന്നത്. കഴിഞ്ഞ രണ്ടിൽ പരം വർഷങ്ങളായി അനേക വ്യക്തികൾക്കും കുടുംബങ്ങൾക്കും മാറ്റത്തിനും വിടുതലിനും രോഗസൗഖ്യത്തിനും ഈ ബൈബിൾ ധ്യാനയോഗങ്ങൾ മുഖാന്തരമായിട്ടുണ്ട്. തികച്ചും ആവേശത്തോടെയാണ് സംഘാടകർ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. ധ്യാനത്തിൽ രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതും കൗൺസിലിങ് ആവശ്യമുള്ള വ്യക്തികൾക്ക് അതിനു വേണ്ടിയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ യോഗത്തിനായി വിപുലമായ ഒരുക്കങ്ങൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. മുന്നൂറിൽ പരം കാറുകൾ സൗജന്യം ആയി പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു. ഒക്ടോബർ 28 നു ഉച്ചക്ക് 2 മണി മുതൽ 9 മണി വരെയും ഒക്ടോബർ 29 നു ഉച്ചക്ക് 3 മണി മുതൽ 8 മണി വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മീറ്റിംഗുകളിൽ ദൈവീക വിടുതൽ അനുഭവിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും രോഗസൗഖ്യം ജീവിതത്തിൽ കരസ്ഥമാക്കുവാനും ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് 0044 3003654243 , 07454860800

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more