1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇലക്ഷനുകൾ പൂർത്തിയായി; രൂപതാതല ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 12ന് ബിർമിംഗ്ഹാമിൽ…

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇലക്ഷനുകൾ പൂർത്തിയായി; രൂപതാതല ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 12ന് ബിർമിംഗ്ഹാമിൽ…

ഫാ. ബിജു ജോസഫ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലനപ്രവർത്തനങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും സമൂഹത്തിൽ സ്ത്രീത്വത്തിന്റെ മാഹാത്മയം ഉയർത്തിക്കാട്ടുന്നതിനുമായി രൂപീകരിക്കപ്പെട്ട വനിതാ ഫോറത്തിന്റെ റീജിയണൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. രൂപതയുടെ എട്ടു റീജിയനുകളുടെ കേന്ദ്രങ്ങളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതാ വിമൻസ് ഫോറം ആനിമേറ്റർ റവ. സി. മേരി ആൻ മാധവത്ത് CMC , അതാത് റീജിയനുകളുടെ ഡയറക്ടർമാർ , റവ. ഫാ. ഫാൻസുവാ പത്തിൽ, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ഓരോ റീജിയനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ:
ഗ്ളാസ്ഗോ:
പ്രസിഡന്റ്: ഷിനി ബാബു
വൈസ് പ്രസിഡന്റ്: അൻസാ പ്രോത്താസീസ്
സെക്രട്ടറി: ടെസ് ജോണി
ജോയിന്റ് സെക്രട്ടറി: സിവി സിജു
ട്രഷറർ: ഡാനി ജോസി
ലണ്ടൻ:
പ്രസിഡന്റ്: ഡെയ്സി ജെയിംസ്
വൈസ് പ്രസിഡന്റ്: അൽഫോൻസാ ജോസ്
സെക്രട്ടറി: ജെസ്സി റോയ്
ജോയിന്റ് സെക്രട്ടറി: ജെയ്റ്റി റെജി
ട്രഷറർ: ആലീസ് ബാബു
മാഞ്ചസ്റ്റർ:
പ്രസിഡന്റ്: ടെസ്സമോൾ അനിൽ
വൈസ് പ്രസിഡന്റ്: പുഷ്പമ്മ ജെയിംസ്
സെക്രട്ടറി: പ്രീത മിന്റോ
ജോയിന്റ് സെക്രട്ടറി: ലില്ലിക്കുട്ടി തോമസ്
ട്രഷറർ: മിനി ജേക്കബ്
പ്രെസ്റ്റൻ:
പ്രസിഡന്റ്: ജോളി മാത്യു
വൈസ് പ്രസിഡന്റ്: റെജി സെബാസ്റ്റ്യൻ
സെക്രട്ടറി: ലിസി സിബി
ജോയിന്റ് സെക്രട്ടറി: ബീന ജോസ്
ട്രഷറർ: സിനി ജേക്കബ്
സൗത്താംപ്റ്റൻ:
പ്രസിഡന്റ്: സിസി സക്കറിയാസ്
വൈസ് പ്രസിഡന്റ്: ഷൈനി മാത്യു
സെക്രട്ടറി: ബീന വിൽസൺ
ജോയിന്റ് സെക്രട്ടറി: അനി ബിജു ഫിലിപ്പ്
ട്രഷറർ: രാജം ജോർജ്

3 മണിക്കായിരിക്കും രൂപതാതല ഇലക്ഷൻ നടക്കുന്നത്. ഇതിൽ രൂപതാ പ്രസിഡന്റ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കും. ഓരോ റീജിയനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും എല്ലാ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും ഓരോ സ്ത്രീ പ്രതിനിധിയും ഈ രൂപതാതല ഇലക്ഷനിൽ പങ്കെടുക്കണമെന്ന് രൂപതാകേന്ദ്രത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ സീറോ മലബാർ രൂപതകളിൽ ക്രൈസ്തവ സ്ത്രീ ശാക്തീകരണത്തിനായി വിവിധ സംഘടനകൾ ഉണ്ട്. എന്നാൽ കേരളത്തിന് പുറത്തുള്ള പ്രവാസി രൂപതകൾക്കെല്ലാം മാതൃകയാകുന്ന വിധത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ദീർഘവീക്ഷണവും ആനിമേറ്റർ റവ. സി. മേരി ആൻ മാധവത്ത് സിഎംസി നൽകുന്ന നേതൃത്വവും റീജിയണൽ ഡയറക്ടർമാരുടെ പ്രോത്സാഹനവും രൂപതയുടെ പ്രവർത്തനങ്ങളുടെ ആദ്യ വർഷം തന്നെ ഇത്തരമൊരു നിർണ്ണായക ചുവടുവയ്പ്പിനു കളമൊരുക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more