1 GBP = 104.05

ഭാഗാധാരം: അഞ്ചേക്കര്‍ വരെ പഴയ നിരക്ക്

ഭാഗാധാരം: അഞ്ചേക്കര്‍ വരെ പഴയ നിരക്ക്

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടുകള്‍ക്ക് കഴിഞ്ഞ ബജറ്റിലൂടെ നടപ്പിലാക്കിയ മുദ്രപത്ര, രജിസ്‌ട്രേഷന്‍ നിരക്കുവര്‍ധന പിന്‍വലിക്കാന്‍ സബ്ജക്ട് കമ്മിറ്റിയില്‍ ധാരണ.അഞ്ചേക്കര്‍ വരെയുള്ള ആധാരങ്ങള്‍ക്ക് പഴയ നിരക്ക് തുടരും, അഞ്ചേക്കറിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ന്യായവിലയുടെ മൂന്നു ശതമാനം നികുതി ഈടാക്കും എന്നിവയാണ് നിര്‍ദേശങ്ങള്‍.

കമ്മിറ്റിയുടെ ഭേദഗതി നിര്‍ദേശങ്ങളോടെ ഏഴിന് വീണ്ടും ധനബില്‍ ചര്‍ച്ചയിലെത്തുകയും അന്തിമതീരുമാനം എടുക്കുകയും ചെയ്യും.കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ മുദ്രവില ഒരു ശതമാനവും പരമാവധി 1,000 രൂപയുമായി കുറയ്ക്കുകയായിരുന്നു. ഇത്തവണ ബജറ്റില്‍ ഇവ വര്‍ധിപ്പിച്ചത് വലിയ എതിര്‍പ്പിന് ഇടയാക്കി.

കമ്പനികള്‍ തുടങ്ങി നികുതിനല്‍കാതെ ഓഹരിക്കൈമാറ്റമായി വന്‍തോതില്‍ ഭൂമിയിടപാടുകള്‍ നടത്തുന്നത് തടയാനും വ്യവസ്ഥ കൊണ്ടുവരും. മഹാരാഷ്ട്ര സര്‍ക്കാറിന്റെ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്. ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ നികുതിക്കുമേല്‍ നികുതിയായി വന്‍തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more