1 GBP = 103.12

സൈപ്രസിലെ ബ്രിട്ടീഷ് മിലിട്ടറി ക്യാമ്പിൽ അഭയാർഥികളായി കഴിഞ്ഞിരുന്ന ആറ് കുടുംബങ്ങൾക്ക് 20 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ സെറ്റിൽമെന്റ് വിസ നൽകാൻ സർക്കാർ തീരുമാനം

സൈപ്രസിലെ ബ്രിട്ടീഷ് മിലിട്ടറി ക്യാമ്പിൽ അഭയാർഥികളായി കഴിഞ്ഞിരുന്ന ആറ് കുടുംബങ്ങൾക്ക് 20 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ സെറ്റിൽമെന്റ് വിസ നൽകാൻ സർക്കാർ തീരുമാനം

ലണ്ടൻ: സൈപ്രസിലെ ബ്രിട്ടീഷ് ആർ എ എഫ് മിലിട്ടറി ക്യാമ്പിൽ അഭയാർഥികളായി കഴിഞ്ഞിരുന്ന കുടുംബങ്ങൾക്കാണ് ബ്രിട്ടനിലേക്ക് ഗ്രൂപ്പ് സെറ്റിൽമെന്റ് വിസ സർക്കാർ അനുവദിച്ചത്. നീണ്ട നാളുകളായി നടന്നു വരുന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സർക്കാർ അഭയാർത്ഥികളെ അംഗീകരിക്കുന്ന നിലപാടിലേക്കെത്തുന്നത്. എന്നാൽ അഭയാർഥികളുടെ കേസിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ശ്രദ്ധേയമാണ്.

1998 ഒക്ടോബർ മാസത്തിലാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്ന എഴുപത്തിയഞ്ചോളം അഭയാർത്ഥികൾ മത്സ്യബന്ധന ബോട്ടിൽ ഇറ്റലിയിലേക്ക് കടക്കും വഴി കടൽക്ഷോഭത്തെത്തുടർന്ന് സൈപ്രസിലെ ആർ എ എഫ് ബേസ് സ്ഥിതിചെയ്യുന്ന തീരത്തേക്കടുത്തത്. മിലിട്ടറി ക്യമ്പിൽ 18 മാസത്തോളം തടവിലായിരുന്ന ഇവർ എത്യോപ്യ, ഇറാക്ക്, സുഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 1999 നും 2000 നുമിടക്കായി ഇവരെ മോചിപ്പിച്ചിരുന്നുവെങ്കിലും പോകാൻ മറ്റൊരിടമില്ലാത്തതിനാൽ ഇവിടെ തന്നെ തുടരുകയായിരുന്നു.

മിലിട്ടറിയുടെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്‌സുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന ഇവരുടെ അപേക്ഷകൾ പലവട്ടം ബ്രിട്ടീഷ് സർക്കാർ നിരാകരിക്കുകയായിരുന്നു. 2013 ൽ യുഎൻ അഭയാര്ഥികള്ക്കായുള്ള സംഘടന പ്രശ്നത്തിൽ ഇടപെടുകയും വിശദമായ റിപ്പോർട്ടും നൽകിയിരുന്നു. 2014 ൽ തെരേസാ മെയ് ഹോം സെക്രട്ടറിയായിരിക്കെ വീണ്ടും ഇവരുടെ അപേക്ഷ നിരാകരിച്ചതോടെയാണ്. നിയമപോരാട്ടത്തിനൊരുങ്ങിയത്. വിൻഡ്റഷ് അഭയാർത്ഥി വിഷയങ്ങൾ വിവാദമായതോടെയാണ് സുപ്രീം കോടതിയിൽ വാദം നടക്കുന്നതിന് മുൻപ് തന്നെ അഭയാർത്ഥികൾക്കായി അനുകൂല തീരുമാനം സർക്കാർ എടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more