1 GBP = 103.70

ലേബലിൽ തെറ്റായ വിവരങ്ങൾ; ചുമയ്‌ക്കും ജലദോഷത്തിനുമുള്ള മരുന്ന് തിരിച്ച് വിളിച്ച് ടെസ്‌കോ

ലേബലിൽ തെറ്റായ വിവരങ്ങൾ; ചുമയ്‌ക്കും ജലദോഷത്തിനുമുള്ള മരുന്ന് തിരിച്ച് വിളിച്ച് ടെസ്‌കോ

ലണ്ടൻ: തെറ്റായ ലേബലിംഗ് കാരണം ടെസ്കോയുടെ ചുമയുടെയും ജലദോഷത്തിന്റെയും ആയിരക്കണക്കിന് പായ്ക്കറ്റുകൾ തിരിച്ചു വിളിച്ചു. ടെസ്കോ മാക്സ് ഓൾ-ഇൻ-വൺ ചെസ്റ്റി കഫ് & കോൾഡ് ലെമൺ സാച്ചെറ്റുകളുടെ മൂന്ന് ബാച്ചുകളിൽ നിന്നുള്ള 78,999 പായ്ക്കറ്റുകളാണ് യുകെ മെഡിസിൻസ് വാച്ച്ഡോഗ് തിരിച്ചുവിളിച്ചത്.

മരുന്ന് പായ്‌ക്കറ്റിന് പുറത്തുള്ള ലേബലിൽ 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുതെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (MHRA) പറഞ്ഞു.
ഉൽപ്പന്നം വാങ്ങിയ ആളുകളോട് ബാച്ച് നമ്പർ പരിശോധിച്ച് റീഫണ്ടിനായി ടെസ്കോയ്ക്ക് തിരികെ നൽകണമെന്ന് എംഎച്ച്ആർഎ ആവശ്യപ്പെട്ടിട്ടുണ്ട്.

ലേബലിംഗ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി നിലവിൽ ടെസ്‌കോയിലുള്ള പായ്ക്കറ്റുകൾ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ള ആരെങ്കിലും അടുത്തിടെ ഈ സാച്ചെറ്റുകൾ ഉപയോഗിക്കുകയും മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എംഎച്ച്ആർഎ പറയുന്നു. ബുദ്ധിമുട്ട് നേരിടുന്നവർ ഹെൽത്ത് കെയർ പ്രൊഫഷണലുമായി സംസാരിക്കുകയോ യെല്ലോ കാർഡ് സ്കീം വഴി പ്രതികരണങ്ങൾ അറിയിക്കുകയോ ചെയ്യണമെന്നും എംഎച്ച്ആർഎയുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ഡോ.അലിസൺ കേവ് അറിയിച്ചു.

തെറ്റായ വിവരങ്ങൾ അടങ്ങിയ ബാച്ച് നമ്പറുകൾ ഇവയാണ്:

9MW0145 with the expiry date Nov 2022

0CW0054 with the expiry date Jan 2023

0FW0133 with the expiry date May 2023

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more