1 GBP = 103.87
breaking news

അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്ന് കേന്ദ്രജല കമ്മിഷന്‍

അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്ന് കേന്ദ്രജല കമ്മിഷന്‍

ന്യൂഡൽഹി∙ അണക്കെട്ടുകള്‍ തുറന്നുവിട്ടതല്ല, അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്ന് കേന്ദ്രജല കമ്മിഷന്‍. അണക്കെട്ടുകളില്‍ വളരെ വേഗം നിറഞ്ഞതോടെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റുവഴികളില്ലാതായി. കേരളം നേരിട്ട പ്രളയം നിയന്ത്രിക്കാവുന്നതിന് അപ്പുറമാണെന്നാണു കേന്ദ്രജല കമ്മിഷന്‍റെ വിലയിരുത്തല്‍. പ്രളയത്തെക്കുറിച്ചുള്ള അന്തിമ പഠനറിപ്പോര്‍ട്ട് കമ്മിഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.

അണക്കെട്ടുകള്‍ അപ്രതീക്ഷിതമായി തുറന്നതാണു കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്ന ആരോപണം പൂര്‍ണമായും തള്ളുന്നതാണു കേന്ദ്ര ജലകമ്മിഷന്‍റെ കണ്ടെത്തലുകള്‍. അപ്രതീക്ഷിതവും അതിശക്തവുമായ മഴ തുടര്‍ച്ചയായി ലഭിച്ചതാണു വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കേരളത്തിന്‍റെ ഭൂപ്രകൃതിയും നിര്‍ണായക ഘടകമായി. വികലമായ വികസപ്രവര്‍ത്തനങ്ങള്‍, കയ്യേറ്റങ്ങള്‍ എന്നിവ സ്ഥിതി രൂക്ഷമാക്കി. അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകാൻ ഇടയില്ലായിരുന്നു. കാരണം ജലനിരപ്പ് ഉയര്‍ന്നതു വളരെ പെട്ടെന്നായിരുന്നുവെന്നും ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി ശരദ് ചന്ദ്ര പറഞ്ഞു.

ശക്തമായ മഴ തുടര്‍ച്ചയായി കേരളത്തില്‍ മുഴുവനും പെയ്തു. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ട് പ്രളയമുണ്ടായെന്നു പറയുന്നത് ശരിയല്ല. നിയന്ത്രിക്കാന്‍ കഴിയാത്ത ദുരന്തസാഹചര്യമായിരുന്നു കേരളത്തില്‍. നൂറോ, അന്‍പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകാവുന്ന പ്രളയമായിരുന്നു ഇത്. പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ശരദ് ചന്ദ്ര കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more