1 GBP = 103.70

ശമ്പളവർദ്ധനവ്: ചർച്ച നടത്താൻ ആരോഗ്യ സെക്രട്ടറി വിസമ്മതിച്ചു; നഴ്‌സിംഗ് സമരവുമായി മുന്നോട്ടെന്ന് ആർ സി എൻ

ശമ്പളവർദ്ധനവ്: ചർച്ച നടത്താൻ ആരോഗ്യ സെക്രട്ടറി വിസമ്മതിച്ചു; നഴ്‌സിംഗ് സമരവുമായി മുന്നോട്ടെന്ന് ആർ സി എൻ

ലണ്ടൻ: വ്യാഴാഴ്ചത്തെ നഴ്‌സിംഗ് സമരം ഒഴിവാക്കാനുള്ള ചർച്ച പരാജയപ്പെട്ടു. സമരവുമായി മുന്നോട്ട് തന്നെയെന്ന് ആർ സി എൻ. ശമ്പള വർദ്ധനവ് ചർച്ച ചെയ്യാൻ ആരോഗ്യ സെക്രട്ടറി വിസമ്മതിച്ചതാണ് നടപടിക്ക് പിന്നിലെന്ന് യൂണിയൻ നേതാവ് ആരോപിച്ചു.

നഴ്‌സുമാർക്കുള്ള പുതിയ ശമ്പള ഓഫർ ചർച്ച ചെയ്യാൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ തയ്യാറല്ലെന്ന് 10-ാം നമ്പർ നേരത്തെ സൂചിപ്പിച്ചിരുന്നു, എന്നാൽ നഴ്‌സുമാരുടെ ജോലിയുടെ മറ്റ് വശങ്ങൾ ചർച്ചയിൽ വിഷയമായെങ്കിലും ശമ്പളം സംബന്ധിച്ച ചർച്ച നടത്താൻ ആരോഗ്യ സെക്രട്ടറി വിസമ്മതിച്ചതാണ് സമരവുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചതെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ തിങ്കളാഴ്ച രാത്രി പറഞ്ഞു.

വ്യാഴാഴ്ചത്തെ പണിമുടക്ക് ഒഴിവാക്കണമെങ്കിൽ സർക്കാർ ശമ്പളം നൽകേണ്ടിവരുമെന്ന് യൂണിയൻ വ്യക്തമാക്കിയിരുന്നു. അതേസമയം എൻഎച്ച്എസിലെ ഏറ്റവും വലിയ യൂണിയനായ ആർ സി എൻ ചരിത്രത്തിൽ ആദ്യമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ അംഗങ്ങൾ സമരവുമായി രംഗത്ത് വരുന്നതോടെ നിലവിൽ രോഗികളുടെ എണ്ണം മൂലം സമ്മർദ്ദം നേരിടുന്ന ആശുപത്രികൾക്ക് കനത്ത തിരിച്ചടി തന്നെയാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more