1 GBP =
breaking news

റെയ്സ് റോബിൻസിൻ്റെ മൃതസംസ്കാര ചടങ്ങുകൾ നാളെ പൂളിൽ

റെയ്സ് റോബിൻസിൻ്റെ മൃതസംസ്കാര ചടങ്ങുകൾ നാളെ പൂളിൽ

യുകെയിലെ ഡോർസെറ്റ് കൗണ്ടിയിലെ പൂളിൽ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച കോട്ടയം കല്ലറ പഴുക്കായിൽ റോബിൻസ് സ്മിതാ ദമ്പതികളുടെ ഒൻപതു വയസുകാരൻ മകൻ റെയ്സിൻ്റ മൃതസംസ്കാര ശുശ്രൂഷകൾ 16-03-19 ശനിയാഴ്ച രാവിലെ 11:00 മണിക്ക് പൂളിലെ സെൻ്റ് മേരീസ് കാത്തലിക് ചർച്ചിൽ ആരംഭിക്കും. സീറോ മലബാർ വി കാരി ജനറൽ ഫാ സജി മലയിൽ പുത്തൻപുരയിൽ മുഖ്യ ക്കർമ്മികനാവും , പൂൾ സെൻ്റ് മേരീസ് ഇടവക വികാരി ഫാ. കാനോൻ ജോൺ വെബ് ,കിൻസൺ ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാർ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവർ സഹകാർമ്മികരാവും . ദിവ്യബലിക്കു ശേഷം ഭൗതിക ശരീരം ദർശിക്കുന്നതിനൂ അന്തിമോപചാരം അർപ്പിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. തുടർന്ന് പൂൾ സെമിത്തേരിയിൽ റെയ്സ് മോന് അന്ത്യവിശ്രമമൊരുക്കും

യു കെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ഞായറഴ്ച .10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .പൂൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു .കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു .ബന്ധുക്കളും, സ്നേഹിതരും റെയിസിനോടുള്ള സ്നേഹാദരവുകൾ പൂക്കൾക്കു പകരം റെയ്സ് റോബിൻസിൻ്റെ വേർപാടിൽ കുടുംബത്തിനൊപ്പം നിന്ന് സഹായമൊരുക്കിയ പ്രശസ്ത ജീവകാരുണ്യ സംഘടനയായ പൂളിലെ Julia’s House Children Hospice വേണ്ടിയുളള സംഭാവനകളായി നൽകണമെന്നാണ് കുടുംബത്തിൻ്റെ അഭ്യർത്ഥന. Julia’s House Charity Box പള്ളിയിൽ ലഭ്യമായിരിക്കും . നാട്ടിലും വിദേശത്തുമുള്ള ബന്ധുമിത്രാദികൾക്കായി സംസകാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

യുക്മക്ക് വേണ്ടി ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള ആദരാഞ്ജലികൾ അർപ്പിക്കും.

പള്ളിയുടെ വിലാസം
ST MARYS CHURCH, 211a Wimborne Road, Poole, BH15 2EG

സെമിത്തേരിയുടെ വിലാസം
POOLE CEMETRY, Dorcheaster Road, Poole,
BH15 3RZ

Post Your Comments Here ( Click here for malayalam )

Press Esc to close
show more