1 GBP = 103.61
breaking news

ബ്രിട്ടനിൽ വീണ്ടുമൊരു മലയാളി മരണം; വിടവാങ്ങിയത് റെഡ്‌ഡിംഗിലെ റെയ്‌ച്ചൽ സുനിൽ

ബ്രിട്ടനിൽ വീണ്ടുമൊരു മലയാളി മരണം; വിടവാങ്ങിയത് റെഡ്‌ഡിംഗിലെ റെയ്‌ച്ചൽ സുനിൽ

റെഡ്ഡിംഗ്: ബ്രിട്ടനിൽ വീണ്ടുമൊരു മലയാളി മരണം കൂടി. റെഡ്‌ഡിംഗിലാണ് മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരിച്ചത് . ഇടുക്കി കട്ടപ്പന സ്വദേശിനിയായ റെയ്ച്ചന്‍ സുനില്‍ ആണ് കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. ഇന്നലെ രാത്രി 8.30ഓടെയാണ് റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. 33 വയസു മാത്രമായിരുന്നു പ്രായം. ട്രാവല്‍ പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന റെയ്ച്ചലിനെ രണ്ടാഴ്ച മുമ്പാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് കേംബ്രിഡ്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.

രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയത്. വീട്ടില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രിയോടെ റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് ഭര്‍ത്താവ്. ലണ്ടനില്‍ തന്നെ ഒരൂ ടൂറിസ്റ്റ് ഹോം മാനേജരായി ജോലി ചെയ്യുകയാണ് സുനിൽ. സുനില്‍ റെയ്‌ച്ചൽ ദമ്പതികൾക്ക് മക്കളില്ല.

ഇടുക്കി കട്ടപ്പന സ്വദേശികളായ ടി എസ് ബേബിയുടെയും മണിയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ ആളാണ് റെയ്ച്ചല്‍. റെയ്ച്ചലിനെയും ഭര്‍ത്താവിനെയും കാണുവാന്‍ കഴിഞ്ഞ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ മാതാപിതാക്കള്‍ റെഡ്ഡിംഗില്‍ എത്തിയിരുന്നു. കോളേജില്‍ ജോലി ചെയ്യുന്ന മൂത്തമകള്‍ ട്രീസ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ മിനിസോട്ടയിലും ഡോക്ടറായ ഇളയ മകള്‍ ആന്‍ട്രിയ ന്യൂയോര്‍ക്കിലും ആണ്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

റെയ്ച്ചലിന്റെ അകാല വിയോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more