1 GBP = 103.33

ശബരിമല പോലെ എന്തുകൊണ്ടാണ് അയോധ്യ തീർപ്പാക്കാത്തത്: കേന്ദ്രം സുപ്രീംകോടതിയില്‍

ശബരിമല പോലെ എന്തുകൊണ്ടാണ് അയോധ്യ തീർപ്പാക്കാത്തത്: കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡൽഹി∙ അയോധ്യക്കേസിലെ സമ്മര്‍ദത്തിനു ശബരിമല വിഷയം ഉന്നയിച്ചു കേന്ദ്രസര്‍ക്കാര്‍. ശബരിമല പോലെ അയോധ്യക്കേസ് എന്തുകൊണ്ട് തീര്‍പ്പാക്കാന്‍ കഴിയുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സുപ്രീംകോടതി അയോധ്യക്കേസ് വേഗം തീര്‍പ്പാക്കണമെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു. അതേസമയം, അയോധ്യ കേസില്‍ അടുത്ത മാസം നാലിനു സുപ്രീംകോടതി വാദം കേൾക്കും.

രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേസ് ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കുന്നതാവും ഉചിതമെന്ന് സുന്നി വഖഫ് ബോർഡ്, ബാബറി മസ്ജിദ് ആക്‌ഷൻ കമ്മിറ്റി തുടങ്ങിയവയ്ക്കുവേണ്ടി കപിൽ സിബലും ദുഷ്യന്ത് ദവെയും മറ്റും കഴിഞ്ഞ ഡിസംബറിൽ ബോധിപ്പിച്ചിരുന്നു. ഈ ആവശ്യം അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു നൽകിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് അന്ന് ഹൈക്കോടതി വിധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more