1 GBP = 104.06

അയോധ്യ ഭൂമി സുപ്രീംകോടതി മുസ്​ലിംകൾക്ക്​ കൊടുത്താൽ രക്​തപ്പുഴ ഒഴുകുമെന്ന്​ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ

അയോധ്യ ഭൂമി സുപ്രീംകോടതി മുസ്​ലിംകൾക്ക്​ കൊടുത്താൽ രക്​തപ്പുഴ ഒഴുകുമെന്ന്​ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി ബാ​ബ​രി മ​സ്​​ജി​ദി​േ​ൻ​റ​താ​ണെ​ന്ന്​ വി​ധി​ച്ച്​ മു​സ്​​ലിം​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്താ​ൽ രാ​ജ്യ​ത്ത്​ ര​ക്​​ത​പ്പു​ഴ​യൊ​ഴു​കു​മെ​ന്ന്​ ​ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ.രാ​മ​ക്ഷേ​ത്ര വി​ഷ​യം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ മ​റ്റൊ​രു സി​റി​യ ആ​കു​മെ​ന്ന്​ പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​തി​ന്​ പി​റ​കെ​യാ​ണ്​ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്​​താ​വ​ന​യു​മാ​യി ര​വി​ശ​ങ്ക​ർ രം​ഗ​ത്തു​വ​ന്ന​ത്. രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി മു​സ്​​ലിം നേ​താ​ക്ക​ളെ ക​ണ്ട്​ മ​ധ്യ​സ്​​ഥ​ത​ക്ക്​​ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്​ പി​റ​കെ​യാ​ണ്​ ര​വി​ശ​ങ്ക​റി​​െൻറ ഭീ​ഷ​ണി.രാ​മ​േ​ക്ഷ​ത്ര​ത്തി​നാ​യി താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​െൻറ പി​ന്തു​ണ​യു​ണ്ടെ​ന്ന്​ ര​വി​ശ​ങ്ക​ർ എ​ൻ.​ഡി.​ടി.​വി​ക്ക്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ു.

സം​സ്​​ഥാ​ന​ത്ത്​ സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വും നി​ല​നി​ർ​ത്തേ​ണ്ട​ത്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​​െൻറ ചു​മ​ത​ല​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ അ​ദ്ദേ​ഹം മ​ധ്യ​സ്​​ഥ​ത​യെ പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും ര​വി​ശ​ങ്ക​ർ തു​ട​ർ​ന്നു.മ​ധ്യ​സ്​​ഥ​ത ശ്ര​മം കൊ​ണ്ട​ല്ലാ​തെ കോ​ട​തി വി​ധി കൊ​ണ്ട്​ അ​യോ​ധ്യ വി​ഷ​യം പ​ര​ഹ​രി​ക്ക​പ്പെ​ടി​ല്ല. ഭൂ​മി ബാ​ബ​രി മ​സ്​​ജി​ദി​േ​ൻ​റ​താ​ണെ​ന്ന്​ വി​ധി​ച്ച്​ സു​പ്രീം​കോ​ട​തി അ​ത്​ മു​സ്​​ലിം​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്തു​വെ​ന്ന്​ ക​രു​തു​ക. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഇ​വി​ടെ ര​ക്​​ത​പ്പു​ഴ​യൊ​ഴു​കും.

ര​ക്​​ത​പ്പു​ഴ​യൊ​ഴു​ക്കാ​തെ ഭൂ​മി മു​സ്​​ലിം​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള വി​ധി പു​റ​പ്പെ​ടു​വി​ക്കാ​ൻ സു​പ്രീം​കോ​ട​തി​ക്ക്​ ക​ഴി​യു​മോ എ​ന്നും ര​വി​ശ​ങ്ക​ർ ചോ​ദി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചാ​ൽ അ​ത്​ ന​ട​പ്പാ​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​നി​ല്ലേ എ​ന്ന്​ ചോ​ദി​ച്ച​​പ്പോ​ൾ ര​ക്​​ത​പ്പു​ഴ​യൊ​ഴു​ക്കാ​തെ വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി പ​റ​യു​മോ എ​ന്നാ​യി​രു​ന്നു ര​വി​ശ​ങ്ക​റി​​െൻറ തി​രി​ച്ചു​ള്ള ചോ​ദ്യം.

അ​യോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദി​ന്​ മേ​ലു​ള്ള അ​വ​കാ​ശ വാ​ദം മു​സ്​​ലിം​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ സി​റി​യ ആ​വ​ർ​ത്തി​ക്കു​മെ​ന്നും എ​ൻ.​ഡി.​ടി.​വി​ക്ക്​ മു​മ്പ്​ ഇ​ന്ത്യ ടു​ഡെ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ര​വി​ശ​ങ്ക​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. മു​സ്​​ലിം​ക​ൾ ബാ​ബ​രി​ഭൂ​മി​ക്ക്​ മേ​ലു​ള്ള അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ച്ച്​ ഹി​ന്ദു​സ​മു​ദാ​യ​േ​ത്താ​ടു​ള്ള അ​വ​രു​ടെ ന​ന്മ​ കാ​ണി​ക്ക​ണം. അ​യോ​ധ്യ അ​വ​രു​ടെ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥ​ല​മ​ല്ല. ത​ർ​ക്ക​സ്​​ഥ​ല​ത്ത്​ ഇ​സ്​​ലാം ആ​രാ​ധ​ന അ​നു​വ​ദി​ക്കു​ന്നി​ല്ല. രാ​മ​നെ മ​റ്റൊ​രു സ്​​ഥ​ല​ത്ത്​ ജ​നി​ച്ച​താ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക്​ ക​ഴി​യു​ക​യു​മി​ല്ല -ര​വി​ശ​ങ്ക​ർ പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി മ​ധ്യ​സ്​​ഥ​ത​ക്കി​റ​ങ്ങി​യ ര​വി​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​തി​ന്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡി​​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട മൗ​ലാ​ന സ​ൽ​മാ​ൻ ന​ദ്​​വി ബാ​ബ​രി മ​സ്​​ജി​ദ്​ ത​ർ​ക്ക​ത്തി​ലെ വി​വാ​ദ നി​ല​പാ​ടി​ൽ​നി​ന്ന്​ നാ​ട​കീ​യ​മാ​യി പി​ന്മാ​റി​യ​തി​ന്​ പി​റ​കെ​യാ​ണ്​ ര​വി​ശ​ങ്ക​റി​​െൻറ ഭീ​ഷ​ണി. രാ​മ​ക്ഷേ​ത്ര​ത്തി​നാ​യു​ള്ള ച​ർ​ച്ച​യി​ൽ​നി​ന്ന്​ താ​ൻ സ്വ​യം പി​ന്മാ​റു​ക​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി വ​രെ കാ​ത്തി​രി​ക്കു​മെ​ന്നും സ​ൽ​മാ​ൻ ന​ദ്​​വി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more