1 GBP =
breaking news

പല ടീമുകളും ചോദിച്ചു; പക്ഷേ, ജഡേജയെ വിട്ടുകൊടുക്കില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

പല ടീമുകളും ചോദിച്ചു; പക്ഷേ, ജഡേജയെ വിട്ടുകൊടുക്കില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ വേർപിരിയുന്ന എന്ന വാർത്തകൾ ശക്തമാണ്. ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനിടെ ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ജഡേജ നീക്കം ചെയ്തത് ഈ അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ, ജഡേജയെ വിട്ടുകൊടുക്കില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചിരിക്കുകയാണ്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ശുഭ്മൻ ഗില്ലിനെ എത്തിച്ച് പകരം ജഡേജയെ കൊടുക്കുമെന്ന റിപ്പോർട്ടുകൾ ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ തള്ളി. ഇരു ടീമുകളും ഇങ്ങനെയൊരു നീക്കം നടത്തിയിട്ടില്ല. ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ മറ്റ് ചില ടീമുകൾ ജഡേജയ്ക്കായി സമീപിച്ചിരുന്നു. പക്ഷേ, ജഡേജയെ വിട്ടുകൊടുക്കില്ല എന്ന് സിഎസ്കെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. അതേസമയം, രാഹുൽ തെവാട്ടിയ, ആർ സായ് കിഷോർ എന്നീ താരങ്ങൾക്കായി ചില ടീമുകൾ ആവശ്യപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസ് തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more