1 GBP = 103.96

ആസ്‌ട്രേലിയയിൽ മലയാളികൾക്ക് അഭിമാനമായി പ്യൂമ സെക്രട്ടറി രവീഷ് ജോൺ

ആസ്‌ട്രേലിയയിൽ മലയാളികൾക്ക് അഭിമാനമായി പ്യൂമ സെക്രട്ടറി രവീഷ് ജോൺ

പെർത്ത്: ആസ്ട്രേലിയയിലെ പെർത്തിൽ ഒക്ടോബർ 13, 14 തീയതികളിൽ നടന്ന റൈഡ് ടു കോൻക്യുർ കാൻസർ എന്ന 200 കിലോമീറ്റർ ചാരിറ്റി സൈക്കിൾ റൈഡിൽ പങ്കെടുത്തുകൊണ്ട് വ്യത്യസ്തനായിരിക്കുകയാണ് ഈ മലയാളി .ഏകദേശം 800 ൽ അധികം സൈക്ലിസ്റ്സ് പങ്കെടുത്ത ചാരിറ്റി സൈക്കിൾ റൈഡിലെ ഏക മലയാളിയാണ് വാളകം സ്വദേശിയായ രവീഷ് ജോൺ.

നാല് വർഷങ്ങൾക്ക് മുൻപ് യുകെയിലെ ന്യൂബറിയിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് രവീഷ് ജോണും കുടുംബവും. സെന്റ് ജോൺ ഓഫ് മുർഡോക്കിൽ ഓർത്തോപീഡിക്സ് ആൻഡ് ന്യൂറോ സർജറി വാർഡിൽ നേഴ്സ് ആയി ജോലി ചെയുന്ന രവീഷും കൂടെ ജോലിചെയുന്ന തദ്ദേശീയരും വിദേശിയരുമായ സുഹൃത്തുക്കളും ചേർന്നാണ് ഇതിൽ പങ്കെടുത്തത്. 45200 ആസ്ട്രേലിയൻ ഡോളർ സ്വരൂപിക്കണമെന്ന് ലക്ഷ്യമിട്ട് തുടങ്ങിയ സംഘത്തിന് 51269 ആസ്ട്രേലിയൻ ഡോളറോളം സ്വരൂപിക്കാൻ കഴിഞ്ഞു, ഏകദേശം 27 ലക്ഷം രൂപ .

തന്റെ അടുത്ത സുഹൃത്തിന് അർബുദം പിടിപെട്ടതാണ് ചാരിറ്റി സൈക്കിൾ റൈഡിൽ പങ്കെടുക്കാൻ തനിക്കും പ്രചോദനം ആയതെന്ന് രവീഷ് പറയുന്നു. എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കൊണ്ട് തന്റെ സുഹൃത്ത് ലോകത്തോട് വിടപറഞ്ഞത് ഒരു മാസം മുൻപ് മാത്രമാണ്. ഏകദേശം 41 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് റൈഡ് ടു കോൻക്യുർ ക്യാൻസർ എന്ന ചാരിറ്റി സൈക്കിൾ റൈഡിലൂടെ ഹാരി പേർക്കിൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് സ്വരൂപിച്ചത്. ഈ തുക ക്യാന്സറിന്റെ പ്രതിരോധത്തിനുള്ള പുതിയ പുതിയ മരുന്നുകൾ ഈ തലമുറക്കും വരും തലമുറകൾക്കും കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായാണ് ചിലവഴിക്കുന്നത്.

ഒക്ടോബർ 13,14 തിയതികളിലായി നടന്ന ചാരിറ്റി സൈക്കിൾ റൈഡിൽ ആസ്ട്രേലിയയിലെയും മറ്റ് നിരവധി വിദേശ രാജ്യങ്ങളിലുമുള്ള നിരവധി സുഹൃത്തുക്കൾ പിന്തുണയും സഹായവും നൽകിയിരുന്നുവെന്നും പിന്തുണച്ച ഏവർക്കും നന്ദി അറിയിക്കുന്നതായും , വരും വർഷങ്ങളിലും ഏവരുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

പൊതുപ്രവർത്തന രംഗത്ത് സജീവമായ രവീഷ് പെർത്ത് യുണൈറ്റഡ്‌ മലയാളീ അസ്സോസിയേഷൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. പെർത്തിലെ സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രിയിൽ തീയേറ്റർ നഴ്‌സ്‌ ആയി ജോലി ചെയുന്ന പ്രിൻസിയും 3 കുട്ടികളും അടങ്ങുതാണ് കുടുംബം . മുവാറ്റുപുഴയ്ക്ക് അടുത്തു വാളകം ആണ് ജന്മസ്ഥലം. ബ്രിട്ടനിൽ യുക്മയിലെ സജീവാംഗമായിരുന്ന രവീഷ് യുക്മ സൗത്ത് വെസ്റ്റ് റീജിയൺ സ്ഥാപക ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more