1 GBP =
breaking news

ജഡേജയുടെ ഭാര്യയെ പൊലീസ് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു

ജഡേജയുടെ ഭാര്യയെ പൊലീസ് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയ്ക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ കാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് സഞ്ജയ് അഹിര്‍ റീവയെ മര്‍ദിച്ചത്.
 നടുറോഡിലിട്ട് റീവയെ മര്‍ദിച്ച ശേഷം അവരുടെ മുടി പിടിച്ച് വലിച്ചിതായും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയ് അഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിര്‍ റിവയെ മര്‍ദിച്ചതായി’ ജാംനഗര്‍ ജില്ലാ എസ്പി പ്രദീപ് സേജുല്‍ സ്ഥിരീകരിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more