1 GBP = 103.12

റവ. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

റവ. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: കഴിഞ്ഞ ദിവസം എഡിന്‍ബറോയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ റവ. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ CMI സുരക്ഷിതനായി തിരിച്ചു വരുവാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കെത്തിയ വിശ്വാസികളാണ് അച്ചനെ കാണാനില്ലെന്ന് ആദ്യം മനസിലാക്കിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നും അച്ചന്‍ എത്രയും വേഗം സുരക്ഷിതനായി തിരിച്ചു വരട്ടെയെന്നും മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more