1 GBP = 103.58
breaking news

മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ അത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാനായിരുന്നു ശ്രമം എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു.

സ്ഥിരമായി മദ്യപിച്ചിരുന്ന ഇയാളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ഏറെ വിഷമിപ്പിച്ചിരുന്നു എന്ന് പറയുന്നു. ഇതിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി രാരീഷ് മാനസിക സംഘര്‍ഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാരീഷിന്റെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more