1 GBP = 103.14

ഇരയും പീഡന കേസിലെ പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന കാരണത്താൽ ബലാത്സംഗം അടക്കമുള്ള ഗുരുതരമായ ക്രിമിനൽ കേസുകൾ എഴുതി തള്ളാനാകുമോ??

ഇരയും പീഡന കേസിലെ പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന കാരണത്താൽ ബലാത്സംഗം അടക്കമുള്ള ഗുരുതരമായ ക്രിമിനൽ കേസുകൾ എഴുതി തള്ളാനാകുമോ??

ഇരയെ വിവാഹം കഴിക്കാൻ പ്രതി തയാറായാൽ ബലാത്സംഗം കുറ്റം ഇല്ലാതാകില്ല. നീതിപീഠം പലതവണ ഇക്കാര്യം അടവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇരയും പീഡന കേസിലെ പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന കാരണത്താൽ ബലാത്സംഗം അടക്കമുള്ള ഗുരുതരമായ ക്രിമിനൽ കേസുകൾ എഴുതി തള്ളാനാകില്ലെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു.

ഒഡീസയിലെ ഫുൽബാനിയിൽ ആഴ്ചകൾക്ക് മുൻപ് സമാനമായ ഒരു സംഭവമുണ്ടായി. പെൺകുട്ടിയെ പീഡ‍ിപ്പിച്ച കേസിൽ പ്രതിയായ സൈനികൻ ഇരയെ വിവാഹം ചെയ്തു. ജൂൺ 15ന് വീട്ടിൽ ആരുമില്ലാത്ത നേരം സുഹൃത്തുമായെത്തിയ പ്രതി തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പിന്നീട് പ്രതി വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതോടെ പരാതി പിൻവലിക്കുകയായിരുന്നു.

ബലാത്സംഗ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാനാകുമോ?

ബലാത്സംഗ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് 2015ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് മധ്യസ്ഥതയിലൂടെ പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ബന്ധിക്കുകയായിരുന്നു. ജസ്റ്റിസ് പി. ദേവദാസിന്റെ ഈ ഉത്തരവിനെതിരെ അഭിഭാഷക സമൂഹം തന്നെ രംഗത്ത് വന്നിരുന്നു.

‘വിവാഹം ഒരു വിശുദ്ധകർമമാണ്. എല്ലാ സമുദായങ്ങളിലും ഇത്തരം കേസുകളില്‍ ഈ രീതി പിന്തുടരുന്നുണ്ട്. അപ്പോള്‍ വിജയവും തോല്‍വിയും പരിഗണിക്കേണ്ട ആവശ്യം വരുന്നില്ല. ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ കളങ്കിത എന്ന പ്രതിഛായ ആജീവനാന്തം പേറേണ്ടിവരുന്നുവെന്നും വിവാഹം ഇതിനൊരു പ്രതിവിധിയാണ്’ – ജസ്റ്റിസ് ദേവദാസിന്റെ ഭാഷ്യം ഇതായിരുന്നു.

ഈ വിധിയെ വിമർശിച്ച് സുപ്രീംകോടതി തന്നെ രംഗത്തെത്തി. വിധിക്ക് സംവേദനശക്തിയില്ലെന്നും ഇരയുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത വിധിയാണെന്നുമാണ് സുപ്രീംകോടതി വിമർശിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ മാനസികക്ഷോഭത്തെ നിരാകരിച്ചാണ് ഹൈക്കോടതി ഇങ്ങനെയൊരു വിധി പ്രഖ്യാപിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. സ്ത്രീയുടെ മനുഷ്യാവകാശലംഘനം മാത്രമല്ല, അവളുടെ ജീവിക്കാനുള്ള അവകാശം, സംസാരിക്കാനുള്ള അവകാശം, വരണസ്വാതന്ത്ര്യം, അഭിമാനം എന്നിവയെല്ലാം ഹനിക്കുന്നതാണ് ഹൈക്കോടതിവിധി. ഇരയുടെ മാനസികാവസ്ഥയെപ്പറ്റി നിസ്സംഗതപാലിച്ചാണ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2013 ലും സുപ്രീംകോടതി ബലാത്സംഗക്കാരന്‍ ദയ അര്‍ഹിക്കുന്നില്ല എന്നു നിരീക്ഷിച്ചിരുന്നു. ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കാന്‍ തയാറായാലും അത് അയാള്‍ ചെയ്ത കുറ്റത്തെ ലഘൂകരിക്കുന്നില്ല. ഇങ്ങനെ ഒത്തുതീര്‍പ്പായ കേസുകള്‍ ഇരയുടെയും പിതാവിന്റെയും ആത്മഹത്യയില്‍ കലാശിച്ച സംഭവങ്ങളുമുണ്ട്. കോടതി കല്യാണ ഇടപാടുകാരനാണോ എന്നും കോടതി ചോദിച്ചിരുന്നു.

രാജ്യത്ത് ബലാത്സംഗ ഇരകളിൽ 44 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്. 47 ശതമാനം കേസുകളിലും സ്‌നേഹിതരോ പരിചിതരോ ആയിരിക്കും പ്രതിസ്ഥാനത്ത്. രാജ്യത്ത് ശരാശരി ഒരുവര്‍ഷം 2,93,000 ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനര്‍ത്ഥം അത്രയും ഇരകള്‍ മാനസികരോഷവും വിഭ്രാന്തിയും അനുഭവിച്ച് ജീവിതം തള്ളിനീക്കേണ്ടിവരുന്നുവെന്നാണ്.

ഇരയെ വിവാഹം ചെയ്താൽ ശിക്ഷ ഒഴിവാകുമോ?

ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ തയാറായാല്‍ പ്രതിക്ക് ശിക്ഷ ഒഴിവാക്കി നല്‍കുന്ന നിയമം തുർക്കി കൊണ്ടുവന്നിരുന്നു. എന്നാൽ സ്ത്രീ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടർന്ന് ബിൽ തന്നെ റദ്ദാക്കേണ്ടിവന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചതിന്റെ പേരിൽ ജയിലുകളിൽ കഴിയുന്നവരെ മാപ്പുനൽകി വിട്ടയക്കാനായിരുന്നു തുർക്കിയിൽ നിയമം കൊണ്ടുവന്നത്.

ബില്ല് മാനഭംഗങ്ങൾ വർധിപ്പിക്കുമെന്നും ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്നും വ്യാപക വിമർശമുയർന്നിരുന്നു. ബില്ലിന് അനുമതി നൽകരുതെന്ന് യു.എന്നും നിർദേശിച്ചിരുന്നു. നിയമത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തവർ നിയമം നിർദേശിക്കുന്ന പ്രായമെത്തുന്നതിന് മുമ്പേ പെൺകുട്ടികളുമായി വിവാഹബന്ധത്തിലേർപ്പെടുന്ന പതിവ് രാജ്യത്തെ ദക്ഷിണ കിഴക്കൻ മേഖലകളിൽ വ്യാപകമത്രെ. വിവാഹം കഴിഞ്ഞ് ഗർഭിണിയായതിനുശേഷം കുറ്റക്കാരാണെന്ന് കണ്ടത്തെുന്നതോടെ പുരുഷന്മാർ ജയിലിലത്തെുന്ന സാഹചര്യമുണ്ട്. അതിന് ഇളവുവരുത്താനാണ് നിയമഭേദഗതിക്ക് ഒരുങ്ങിയതെന്നായിരുന്നു സർക്കാർ ഭാഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more