1 GBP = 103.33

ശശികലയുടെ അറസ്റ്റ്: റാന്നി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

ശശികലയുടെ അറസ്റ്റ്: റാന്നി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

റാന്നി: ഹിന്ദു ഐക്യവേദി സംസ്ഥാന  അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷധിച്ച് റാന്നി സ്റ്റേഷനുമുന്നില്‍ പ്രതിഷേധം. ശശികലയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നാമജപപ്രതിഷേധമാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തുന്നത്.

മരക്കൂട്ടത്തുനിന്നും ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത ശശികല ഇപ്പോള്‍ റാന്നി പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ച് പോകണം എന്നുമുള്ള പൊലീസ് നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് മാക്കൂട്ടത്ത് വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. അഞ്ച് മണിക്കൂര്‍ തടഞ്ഞ് വച്ചതിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

 

ശശികലയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ബിജെപിയും ഹര്‍ത്താലിന് പിന്തുണ അറിയച്ചിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more