1 GBP = 103.61
breaking news

യു.എസിൽ ഇന്ത്യാക്കാരി കൊല്ലപ്പെട്ട കേസിലെ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം

യു.എസിൽ ഇന്ത്യാക്കാരി കൊല്ലപ്പെട്ട കേസിലെ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം

ആൽബനി (കാലിഫോർണിയ): മൂന്ന് വർഷം മുന്പ് ഇന്ത്യൻ വംശജയായ വിദ്യാർത്ഥി ആൽബനിയിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ മൂന്ന് വർഷത്തിന് ശേഷം പിടികൂടി. കീത്ത് കെനാഡ് ആസ്ബറി (33) യാണ് പിടിയിലായത്. 2015 മാർച്ച് 9നാണ് കാലിഫോർണിയ യൂണവേഴ്സിറ്റി സാൻഫ്രാൻസിസ്‌ക്കൊ ഡെന്റിസ്ട്രി സ്‌കൂൾ വിദ്യാർത്ഥിനിയുമായ റൺ ധീർ കൗറി (37)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയുടെ കാരണം ഇതുവരെ കണ്ടെത്തനായിട്ടില്ല. കൗർ കൊല്ലപ്പെട്ട മുറിയിൽ രക്തം തളം കെട്ടി കിടന്നിരുന്നുവെന്നും ഒരു വെടിയുണ്ട കണ്ടെത്തിയിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.

ഇന്റർ നാഷണൽ ഡെന്റിസ്ട്രി പ്രോഗ്രാമിന്റെ ഭാഗമായി ഇവിടെ എത്തിയ കൗർ 2016 ൽ പഠനം പൂർത്തിയാക്കേണ്ടതായിരുന്നു.
പ്രതിയെ മാർച്ച് 28ന് അലമെഡ് കൗണ്ടി കോടതിയിൽ ഹാജരാക്കും. കൗർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റലേക്ക് ബലം പ്രയോഗിച്ച് ആരും കടന്നതായി കണ്ടെത്താനായില്ലെന്നും മരണത്തിൽ സംശയമില്ലെന്നുമാണു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. ഇവർ ഉപയോഗിച്ചുന്ന കാർ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.

സംഭവം നടന്ന ചില ദിവസങ്ങൾക്കുള്ളിൽ ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്നും രണ്ട് മൈൽ അകലെയുള്ള പനാമ അവന്യുവിലെ ഒരു ഗാർബേജ് കാനിൽ നിന്നും ക്രെഡിറ്റ് കാർഡ്, ഫോൺ, വാലറ്റ്, കാമറ എന്നിവ ഉൾപ്പെടുന്ന ഒരു ബാഗ് കണ്ടെത്തിയിരുന്നു. മൂന്നു വർഷത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ആറ് കേസുകളിൽ പ്രതിയായി 2015 മുതൽ കസ്റ്റഡിയിലായിരുന്ന ആസ്ബറിയുടെ പേരിൽ കൗറിന്റെ കൊലപാതക കുറ്റം ചുമത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more