1 GBP = 104.19

രണ്ടര പതിറ്റാണ്ടിനുശേഷം സുഹൃദ് ബന്ധം പുതുക്കി ബാംഗ്ലൂർ രാമയ്യ കോളേജിലെ മെയിൽനഴ്സുമാർ

രണ്ടര പതിറ്റാണ്ടിനുശേഷം സുഹൃദ് ബന്ധം പുതുക്കി ബാംഗ്ലൂർ രാമയ്യ കോളേജിലെ മെയിൽനഴ്സുമാർ

ജിമ്മി ജോസഫ്

ഇന്ത്യയിലെ വിശിഷ്യാ ബാംഗ്ലൂരിലെ നഴ്സിംഗ് പഠനത്തിന് ഖ്യാതി നേടിയ കോളേജാണ് എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ്‌ റിസേർച്ച്.
രാമയ്യ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് കഴിഞ്ഞ നൂറിലധികം നഴ്സ്മാർ യുകെയിലുടനീളം ജോലി ചെയ്യുന്നുണ്ട്.1994 – 97 ബാച്ചിലെ 30 നഴ്സുമാർ യുകെയിൽ മാത്രം ജോലി ചെയ്യുന്നുണ്ട് ഇതിൽ 24 പേർ മെയിൽ നഴ്സുമാരാണ്. ഏറ്റവും കൂടുതൽ മെയിൽ നഴ്സുമാർ ഉള്ള നഴ്സിംഗ് ബാച്ച് എന്ന സവിശേഷതകൂടിയുണ്ട് ഈ ബാച്ചിന്: സാധാരണ ഗതിയിൽ എല്ലാ കോളേജിലും മെയിൽ നഴ്സ് ആനുപാതം മൊത്തം സീറ്റിന്റെ 10 ശതമാനം ആണെന്നിരിക്കലും ഞങ്ങളുടെ ബാച്ചിൽ 45 ആൺകുട്ടികൾ നഴ്സിംഗ് പഠിച്ചു എന്നത് ഒരു സർവ്വ കാല റെക്കോർഡായി നിലകൊള്ളുന്നു.

കൊണ്ടും കൊടുത്തും , കളിച്ചും ചിരിച്ചും കൗമാരത്തിന്റെ പൂർണ്ണതയിലും ചിന്താധാരയിലെ ശരിതെറ്റുകളെ മനോധർമ്മം കൊണ്ട് നേരിട്ടും, ജീവിത പന്ഥാവിൽ വഴിത്തിരിവായി യുവത്വത്തിന്റെ പ്രശോഭിതയിൽ ഒരുമിച്ച് ചിന്തിച്ചും , പ്രവർത്തിച്ചും , പഠിച്ചും , ജോലി ചെയ്തും സഹവസിച്ചും ജീവിച്ച, ജീവിതത്തിലാദ്യമായി വീടുവിട്ട് , നാടുവിട്ട് ജീവിക്കുന്നതിന്റെ നൊമ്പരങ്ങളറിയാതെ കൗമാരത്തിന്റെ കുറവുകളെ പൊറുത്തും യുവത്വത്തിന്റെ പ്രസരിപ്പുകളെ പോഷിപ്പിച്ചും ജീവിച്ച രാമയ്യ മെയിൽനഴ്സിംഗ് ഹോസ്റ്റലിലെ പ്രഥമ അന്തേവാസികൾ കൂടിയായ 94-97 ബാച്ചിലെ മെയിൽനഴ്സിംഗ് വിദ്യാർത്ഥികൾ. 

സെപ്തംബർ 24, 25, 26 തീയ്യതികളിൽ യുകെയിലെ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക് ലോഡ്ജിനെ രാമയ്യാ മെയിൽ നഴ്‌സ് ഹോസ്റ്റലായി മാറ്റാനുള്ള ചുറ്റുവട്ടങ്ങൾ അണിയറയിൽ സജ്ജമായി കഴിഞ്ഞു. ബാംഗ്ലൂരിലെ 94-97 കാലഘട്ടം പുനരാവിഷ്കരിക്കുന്നതിന്റെ അക്ഷീണ പ്രയ്തനത്തിലാണ് ശ്രീ.ബോബൻ ഇലവുങ്കലിന്റെയും , മാത്യു വി ജോസഫിന്റെയും നേത്രത്വത്തിലുള്ള ടീം.
 യുകെയിലുടനീളം – ഗ്ലാസ്ഗോ മുതൽ സൗത്താംപ്ടൺ വരെയുള്ള 94-97 ബാച്ചിലെ 23 മെയിൽ നഴ്സുമാരാണ് ഔദ്യോധിക – കുടുംബ ജാട – പരിവേഷങ്ങളില്ലാതെ സെപ്റ്റംബർ 24 ന് ഒത്തുചേരുന്നത്. പരിഭവങ്ങൾ – സന്തോഷങ്ങൾ പങ്കുവെയ്ക്കാനും , പരിചയ-സൗഹൃദ പുതുക്കലിനും അവലോകനങ്ങൾ നടത്താനുമായി ഒരുമിക്കുമ്പോൾതങ്ങളുടെ ഗതകാല സ്മരണകൾ അയവിറക്കുന്നതോടൊപ്പം, നഴ്സിംഗ് പഠന പൂർത്തികരണത്തിന്റെ 25ാംവാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കൽ കൂടിയായി മാറും ഈ കൂടിച്ചേരൽ . നഷ്ട സൗഹൃദങ്ങളെ വീണ്ടെടുക്കാനായി, സൗഹൃദകൂട്ടായ്മയുടെ ഓർമ്മച്ചെപ്പിൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more