1 GBP = 103.89

നിലവിൽ ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ്: റമീസ് രാജ

നിലവിൽ ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ്: റമീസ് രാജ

നിലവിൽ ഇന്ത്യക്കുള്ളത് ലോകത്തിലേ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ് എന്ന് പാകിസ്താൻ്റെ മുൻ താരം റമീസ് രാജയും കമൻ്റേറ്ററുമായ റമീസ് രാജ. സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുന്നത് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, ആ ദിവസങ്ങൾ അവസാനിച്ചു എന്നും റമീസ് രാജ വ്യക്തമാക്കി.

“നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പാണ് ഇന്ത്യയുടേത്. സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യ കളിയിൽ ആധിപത്യം സ്ഥാപിക്കുന്നത് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, ആ ദിവസങ്ങൾ അവസാനിച്ചു. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഷമി കളിച്ചത്. കോലിയെപ്പോലെ സിറാജിന് ആവേശമുണ്ട്. എപ്പോൾ പന്തെറിഞ്ഞാലും അയാൾ കളി തകിടം മറിക്കും. കരിയറിൻ്റെ തുടക്കത്തിൽ തന്നെ അയാൾ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പേര് സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യൻ ടീം ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു നിരയാണ്. ജയം പൂർണമായും വിരാട് കോലിക്ക് അവകാശപ്പെട്ടതാണ്.”- റമീസ് രാജ പറഞ്ഞു.

ലോർഡ്സിൽ തകർപ്പൻ ജയം കുറിച്ച ഇന്ത്യ നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0നു മുന്നിൽ നിൽക്കുകയാണ്. ട്രെൻ്റ് ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയിരുന്നു. ഓഗസ്റ്റ് 25ന് ഹെഡിംഗ്‌ലിയിലാണ് അടുത്ത മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more