1 GBP = 103.02
breaking news

കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരം; ബ്രിട്ടീഷ് സിറ്റിസൺ അവാർഡിന് അർഹയായി മലയാളിയായ ഡോ രമ അയ്യർ

കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരം; ബ്രിട്ടീഷ് സിറ്റിസൺ അവാർഡിന് അർഹയായി മലയാളിയായ ഡോ രമ അയ്യർ

കോവിഡ് മുന്നണിപ്പോരാളികളായി നിരവധി മലയാളികളാണ് സ്തുത്യർഹമായ സേവനം നൽകിയിട്ടുള്ളത്. നേഴ്സുമാരും ഡോക്ടർമാരുമുൾപ്പെടെ വലിയൊരു വിഭാഗം മലയാളികൾ എൻഎച്ച്എസ് ആശുപത്രികളിൽ നൽകിയ സേവനങ്ങൾ ഇതിനകം തന്നെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. എന്നാൽ കെന്റിലെ മലയാളിയായ ഡോക്ടർ രമ അയ്യർ നൽകിയ മികച്ച സേവനം ബ്രിട്ടീഷ് സിറ്റിസൺ അവാർഡിനർഹയാക്കിയിരിക്കുകയാണ്.

പാൻഡെമിക് സമയത്ത് കഴിഞ്ഞ 18 മാസമായി ജോലിസ്ഥലത്ത് നൽകിയ സംഭാവനകൾക്കാണ് ഡോ രമ അയ്യർക്ക് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ 20 വർഷമായി യുകെയിലെ ദേശീയ ആരോഗ്യ സേവനത്തിൽ ജോലി ചെയ്യുന്ന ഡോ രമ അയ്യർ കഴിഞ്ഞ ആറ് വർഷമായി ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ എൻഎച്ച്എസ് ട്രസ്റ്റിൽ കൺസൾട്ടന്റ് ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് ആയാണ് ജോലി ചെയ്യുന്നത്.

മികച്ച ഗായിക കൂടിയായ ഡോ രമ അയ്യർ സംഗീത ബാൻഡായ മ്യൂസിക് ഇന്ത്യാ ലിമിറ്റഡിലെ ഗായിക കൂടിയാണ്.

വിവിധ മേഖലകളിൽ മികച്ച സേവനം നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് സിറ്റിസൺ അവാർഡുകൾ നൽകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more