1 GBP = 103.21

കേരളത്തെ ഞെട്ടിച്ച ആ കൊലക്കേസില്‍ നിന്നാണ് രാക്ഷസരാജാവിന്റെ കഥ ജനിക്കുന്നത്

കേരളത്തെ ഞെട്ടിച്ച ആ കൊലക്കേസില്‍ നിന്നാണ് രാക്ഷസരാജാവിന്റെ കഥ ജനിക്കുന്നത്

വിനയന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി 2001ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാക്ഷസരാജാവ്. ദിലീപ്, മീന, കാവ്യാ മാധവന്‍, രാജന്‍ പി.ദേവ്, സായ് കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രം വന്ന വഴിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍.

വിനയന്റെ കുറിപ്പ്

“രാക്ഷസരാജാവ് ” ഷൂട്ടിംഗ് ആരംഭിച്ചത് “ദാദാസാഹിബ്” എന്ന എന്റെ മറ്റൊരു മമ്മൂട്ടിച്ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്…ദാദാസാഹിബിനു ശേഷം കരുമാടി കുട്ടന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അർജൻറായി ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇത്ര പെട്ടെന്ന് അടുത്ത ചിത്രവും തുടങ്ങാൻ പ്രോൽസാഹിപ്പിച്ചത് സാക്ഷാൽ മമ്മുക്ക തന്നെയാണ്.. സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു. ഞാനത് മുന്നോട്ടു നീട്ടിവച്ചു.കരുമാടിക്കുട്ടന്റെ തിരക്കിനിടയിൽ പുതിയൊരു സബ്ജക്ട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിന്റെ അന്വേഷണവും ഒക്കെ വാർത്തയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു.

പെട്ടെന്നൊരു സിനിമ ചെയ്യാൻ ആ കൊലക്കേസ് വിഷയത്തിൽ നിന്നു തന്നെ ത്രെഡ് കണ്ടെത്തുകയായിരുന്നു. കരുമാടിക്കുട്ടന്റെ റീ- റിക്കോഡിങ്ങിനിടയിൽ ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു.. അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു. ഷൂട്ടിംഗിനു മുൻപ് തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം. എങ്കിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷൂട്ടിംഗ് തീർത്തു. അടുത്തടുത്തു ചെയ്ത രണ്ടു മമ്മൂട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു. വിജയവുമായിരുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more