1 GBP = 103.75

പ്രതി​ഷേധത്തിനിടെ രാജ്യസഭ​ പിരിഞ്ഞു; പ്രതിപക്ഷ എം.പിമാർ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു

പ്രതി​ഷേധത്തിനിടെ രാജ്യസഭ​ പിരിഞ്ഞു; പ്രതിപക്ഷ എം.പിമാർ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേത്തിനിടെ സഭ​ പിരിഞ്ഞു. ഞായറാഴ്​ച കാർഷിക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എം.പിമാരെ സസ്പെൻഡ്​ ചെയ്​തതിനെ തുടർന്ന്​ എട്ടു എം.പിമാരും പുറത്തിറങ്ങാതെ പ്രതിഷേധിച്ചിരുന്നു.

​സി.പി.എമ്മി​െൻറ കേരളത്തിൽനിന്നുള്ള എം.പിമാരായ കെ.കെ. രാഗേഷ്​, എളമരം കരീം, തൃണമൂൽ കോൺഗ്രസി​െൻറ ഡെറിക്​ ഒബ്രിയാൻ, ദോല സെൻ, കോൺഗ്രസി​െൻറ രാജു സതവ്​, റിപുൻ ബോറ, സഈദ്​ നാസിർ ഹുസൈൻ, എ.എ.പിയുടെ സഞ്​ജയ്​ സിങ്​ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. സമ്മേളന കാലയളവ്​ കഴിയുന്നതുവരെയാണ്​ സസ്​പെൻഷൻ. സഭ പിരിഞ്ഞതോടെ മറ്റു പ്രതിപക്ഷ എം.പിമാർ ഉൾപ്പെടെ പാർലമെൻറിന്​ മുന്നിലെ ഗാന്ധി പ്രതിമക്ക്​ മുമ്പിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു.

തിങ്കളാഴ്​ച സഭ ചേർന്നയുടൻ അധ്യക്ഷൻ വെങ്കയ്യ നായിഡു എട്ട്​ അംഗംങ്ങളെയും സസ്​പെൻഡ്​ ചെയ്​തതായി അറിയിക്കുകയായിരുന്നു. എട്ടു എം.പിമാരും സഭയിൽനിന്ന്​ പുറത്തുപോകാൻ തയാറായില്ല. അച്ചടക്ക നടപടി സ്വീകരിച്ച എം.പിമാർക്ക്​ വിശദീകരണം നൽകാൻ പ്രതിപക്ഷം ആവശ്യപ്പെ​ട്ടെങ്കിലും അനുമതി നൽകാൻ അധ്യക്ഷൻ തയാറായില്ല. പാർലമെൻററി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി.

ഞായറാഴ്​ച ബില്ലുകൾ പാസാക്കാനായി രാജ്യസഭ ചേരുന്ന സമയം നീട്ടിയതിൽ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ഉപാധ്യക്ഷൻ ഹരിവൻഷി​ന്​ അടുത്തെത്തി മൈക്ക്​ തട്ടിപ്പറിച്ച്​ ബിൽ കീറി എറിയുകയും ചെയ്യുകയായിരുന്നു. പിന്നീട്​ ബഹളത്തെ തുടർന്ന്​ സഭാനടപടികൾ പത്തുമിനിറ്റ്​​ നിർത്തിവെച്ചു. പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ ശബ്​ദവോ​ട്ടോടെ തള്ളി കാർഷിക ബില്ലുകൾ പാസാക്കുകയായിരുന്നു. തുടർന്ന്​ മറ്റു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ചെയ്​തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more