1 GBP = 104.26
breaking news

രാജ്യസഭാ ഉപാധ്യക്ഷൻ ആര്? സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ചർച്ചകൾ തുടരുന്നു

രാജ്യസഭാ ഉപാധ്യക്ഷൻ ആര്? സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ പ്രതിപക്ഷ പാര്‍ട്ടികളുടെ നിർണായകചർച്ച ഇന്ന് ഡൽഹിയിൽ. 123 അംഗങ്ങളുടെ ഭൂരിപക്ഷം വേണമെങ്കിലും 108 അംഗങ്ങള്‍ മാത്രമേ എന്‍ഡിഎയ്ക്ക് രാജ്യസഭയിലുള്ളു.

അതേസമയം, പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ചർച്ചകൾ നടക്കുമ്പോഴും ആര്‍ക്ക് സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജെഡിയുവിന്‍റെ ഹരിവന്‍ഷന്‍, ഭരണപക്ഷ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ബുധനാഴ്ച വൈകുന്നേരം വരെ നാമനിര്‍ദേശ പത്രിക നല്‍കാം.

അതേസമയം, പട്ടിക വിഭാഗ പീഢന നിരോധന നിയമത്തെ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. തിങ്കളാഴ്ച രാത്രിയാണ് ലോക്‌സഭ ബില്‍ ഐക്യകണ്‌ഠേന പാസാക്കിയത്. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്ന് ലോക്‌സഭയുടെ പരിഗണനയില്‍ വന്നേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more