1 GBP = 103.12

നാണക്കേടില്‍ മുങ്ങി കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് – പൊട്ടിത്തെറിച്ച് നേതാക്കള്‍

നാണക്കേടില്‍ മുങ്ങി കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് – പൊട്ടിത്തെറിച്ച് നേതാക്കള്‍

പിജെ കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന്. സീറ്റ് കൈമാറ്റത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അനുവാദം നൽകി.

എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവര്‍ രാഹുലുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.
കേരളാ നേതൃത്വത്തിന്‍റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.

കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രത്യേക കേസായാണു കേരളാ കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

കേരളാ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം നടക്കും. രാവിലെ 11 മണിക്ക് യുഡിഎഫ് യോഗവുമുണ്ട്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നല്‍കുന്നതിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തിനെതിരെ യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ് ശബരീനാഥ്, അനില്‍ അക്കര, വി.ടി ബല്‍റാം, റോജി എം.ജോണ്‍ എന്നിവരാണ് രാഹുലിന് കത്തയച്ചത്. നേരത്തെ രാജ്യസഭാ സീറ്റ് നേടാനായി കടന്നുവന്ന പി.ജെ കുര്യനെതിരെ യുവ എംഎല്‍എമാര്‍ ഒന്നിച്ചിരുന്നു. തലമുതിര്‍ന്ന നേതാക്കള്‍ ചെറുപ്പക്കാര്‍ക്ക് വഴിമാറണമെന്നായിരുന്നു യുവ നേതാക്കന്‍മാരുടെ ആവശ്യം. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫും അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more