1 GBP = 104.01

ഗ്ലാസ്ഗോ മലയാളികളുടെ പ്രിയങ്കരനായ രാജു സ്റ്റീഫൻ വിടവാങ്ങി; വല്യേട്ടൻ്റെ അപ്രതീക്ഷിത ദേഹവിയോഗത്തിൽ മനംനൊന്തു ഗ്ലാസ്ഗോ മലയാളി സമൂഹം….

ഗ്ലാസ്ഗോ മലയാളികളുടെ പ്രിയങ്കരനായ രാജു സ്റ്റീഫൻ വിടവാങ്ങി; വല്യേട്ടൻ്റെ അപ്രതീക്ഷിത ദേഹവിയോഗത്തിൽ മനംനൊന്തു ഗ്ലാസ്ഗോ മലയാളി സമൂഹം….

ജിമ്മി ജോസഫ്
ഗ്ലാസ്ഗോ – ക്ലൈഡ് ബാങ്കിൽ 2004 മുതൽ താമസിക്കുന്ന കോതനല്ലൂർ സ്വദേശി രാജു സ്റ്റീഫൻ (58) ഗ്ലാസ്ഗോയിൽ നിര്യാതനായി.ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ’വല്യേട്ട ‘നായിരുന്ന രാജു സ്റ്റീഫൻ അറിയപ്പെടുന്ന വോളിബോൾ താരവും സാമൂഹിക കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യവും അറിയപ്പെടുന്ന വാഗ്മിയും, സംഘാടകനും ആയിരുന്നു.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ വോളിബോൾ താരവും എസ് ബി ഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ മോളി വർഗീസ്സ് റാന്നി ചെമ്മാരിയിൽ കുടുംബാഗം. മക്കൾ ലിബിൻ, വിവിൻ, അന്ന. ചെറുമകൻ മൈക്കിൾ സ്റ്റീഫൻ സഹോദരി ലീലാമ്മ സ്റ്റീഫൻ (ഗ്ലാസ്ഗോ) 

2004 മുതൽ ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ കുടിയേറ്റ കാലഘട്ടത്തിന്റെ ബാലാരിഷ്ഠിതകളിൽ ജ്യേഷ്ഠ സ്ഥാനീയനായി നിന്നുകൊണ്ട് നിലവിലുള്ള ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് ഊടുംപാവും നല്കുന്നതിൽ രാജു സ്റ്റീഫന്റെ നിസ്തുലവും നിസ്സീമവുമായ പ്രവർത്തനങ്ങളുണ്ട്.

കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫൻ ഇന്നലെ മെയ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഹാർട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം. കുടുംബ ബന്ധങ്ങൾക്കും, സുഹൃത് ബന്ധങ്ങൾക്കും എന്നും മുൻഗണന നല്കിയിരുന്ന രാജു സ്റ്റീഫന്റെ വിയോഗം താങ്ങാനുള്ള കരുത്തും തുണയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സർവ്വശക്തൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
തീർത്തും അവിശ്വസനീയമായ ഈ വേർപാടിൽ പരസ്പരം ആശ്വാസ – സമാശ്വാസമേകി ഗ്ലാസ്ഗോ മലയാളീ സമൂഹം രാജുച്ചായന്റെ കുടുംബത്തോടൊപ്പമുണ്ട്. ശവസംസ്കാരം സംബന്ധിച്ചുള്ള  വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

രാജുച്ചായന്റെ വേർപാടിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സണ്ണി ഡാനിയേൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ഗ്ലാസ്ഗോയുടെ സ്വന്തം രാജു സ്റ്റീഫന് കണ്ണീർ പ്രണാമം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more