1 GBP = 103.55
breaking news

തൃശൂരിൽ യുവതിയെ ചുട്ടുകൊന്ന കേസിലെ പ്രതി മുംബൈയിൽ പിടിയിൽ

തൃശൂരിൽ യുവതിയെ ചുട്ടുകൊന്ന കേസിലെ പ്രതി മുംബൈയിൽ പിടിയിൽ

തൃശൂര്‍: തൃശൂരിൽ യുവതിയെ ചുട്ടുകൊന്ന കേസിലെ പ്രതി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട ജീതുവിന്റെ ഭർത്താവ് വിരാജുവിനെ മുംബൈയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. പ്രതിയെ മറ്റന്നാൾ കേരളത്തിലെത്തിക്കും. മുംബൈയിലെ വാഹന സൗകര്യമില്ലാത്ത ചേരി പ്രദേശത്തു നിന്നാണ് വിരാജുവിനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതുക്കാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിരാജുവിനെ പിടികൂടിയത്.

മുംബൈയിലെ അകന്ന ബന്ധുവിന്റെ വീട്ടിലേക്കാണ് വിരാജു പോയതെന്ന് ഇന്നലെ വൈകീട്ടോടെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പുതുക്കാട് എസ്ഐ സുജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ടോടെ മുംബൈയിലേക്ക്‌ തിരിച്ചു. വൈദ്യ പരിശോധന രാത്രി പൂർത്തിയാക്കി നാളെ വിരാജുവിനെയും കൊണ്ട് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കും. പ്രതിയുള്ള സ്‌ഥലം പൊലീസിന് സ്‌ഥിരീകരിക്കാനായിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലാകുമെന്നും തൃശൂർ റൂറൽ എസ്പി യതീഷ് ചന്ദ്ര നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രതി കഴിഞ്ഞ പതിനഞ്ചു ദിവസമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. മൊബൈൽ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ പാളി. തുടർന്ന് വിരാജു നേരത്തെ ജോലി ചെയ്ത സ്‌ഥലങ്ങളും ബന്ധുക്കളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. അതിനിടയ്ക്കാണ് വിരാജു മുംബൈയിലേക്ക്‌ കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് വിരാജു ഭാര്യ ജീതു വിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more