1 GBP = 103.84
breaking news

അതിർത്തിയിൽ സംഘർഷം പുകയുന്നു; രജൗറിയിൽ പാക് വെടിവെപ്പ്; നാലു സൈനികർ കൊല്ലപ്പെട്ടു

അതിർത്തിയിൽ സംഘർഷം പുകയുന്നു; രജൗറിയിൽ പാക് വെടിവെപ്പ്; നാലു സൈനികർ കൊല്ലപ്പെട്ടു

രജൗറി: വെടിനിർത്തൽ കരാർ ലംഘിച്ച് രാജ്യാന്തര അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ നാലു സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ രജൗറി സെക്ടറിലാണ് പാക് സൈന്യം ഏകപക്ഷീയമായ വെടിവെപ്പ് നടത്തിയത്. ഇപ്പോഴും വെടിവെപ്പ് തുടരുന്നതായി റിപ്പോർട്ട്.

ഉച്ചക്ക് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ 15കാരിക്ക് പരിക്കേറ്റിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ ഷഹനാസ് ബാനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷഹ്പൂരിലാണ് മോട്ടാർ ഷെല്ലുകളും ചെറിയ തോക്കുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സേന ശക്തമായ നിലയിൽ പ്രത്യാക്രമണം നടത്തി വരവെയാണ് രജൗറിയിൽ പാക് സേന പുതിയ ആക്രമണം നടത്തിയത്.

സാംബ സെക്ടറിൽ അതിർത്തി രക്ഷാസേന പാക് സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം തകർത്തിരുന്നു. ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

ജനുവരി 31ന് പൂഞ്ച് ജില്ലയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more