1 GBP = 103.12

രാജേഷ്​ വധം: മുഖ്യപ്രതി അലിഭായി കേരളത്തിലെത്തുമെന്ന്​ വിവരം; വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം

രാജേഷ്​ വധം: മുഖ്യപ്രതി അലിഭായി കേരളത്തിലെത്തുമെന്ന്​ വിവരം; വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെന്ന്​ പൊലീസ്​ ആരോപിക്കുന്ന അലിഭായി​ എന്ന സാലിഹ്​ ബിൻ ജലാൽ ചൊവ്വാ​ഴ്​ച കേരളത്തിലെത്തുമെന്ന്​ വിവരം. സംസ്ഥാനത്തെ ​എല്ലാ വിമാനത്താവളത്തിലും പൊലീസ്​ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​. ഇയാളുടെ ചിത്രങ്ങൾ എല്ലാ വിമാനത്താവളത്തിലും ലഭ്യമാക്കിയിട്ടുണ്ട്​. ഖത്തറിൽനിന്നാണ്​ ഇയാൾ എത്തുന്നതെന്നാണ്​ വിവരം. കൊല നടത്താൻ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും മറ്റൊരാളെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തിട്ടുണ്ട്​. ഷംസീർ എന്ന ഒരാളാണ്​ കസ്​റ്റഡിയിലുള്ളത്​.

ആ സാഹചര്യത്തിൽ പൊലീസിന്​ മുമ്പാകെ കീഴടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ്​ സാലിഹ്​ കേരളത്തി​ലെത്തുന്നതെന്നാണ്​ വിവരം. കീഴടങ്ങാൻ സന്നദ്ധമാണെന്ന്​ ത​​​െൻറ അഭിഭാഷകൻ മുഖേന അലിഭായി പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്​. എന്നാൽ, കീഴടങ്ങുന്നതിന്​ മുമ്പുതന്നെ അറസ്​റ്റ്​ ചെയ്യാനുള്ള നീക്കത്തിലാണ്​ പൊലീസ്​. അലിഭായി കേരളത്തിലേക്ക്​ തിരിക്കാൻ ടിക്കറ്റ്​ എടുത്തതായും പൊലീസ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

രാജേഷിനെ കൊലപ്പെടുത്തിയത്​ അലിഭായിയുടെ നേതൃത്വത്തിൽതന്നെയാണെന്നാണ്​ പൊലീസ്​ പറയുന്നത്​. കൊല നടത്താൻ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി​ രാ​േജഷിനെ കൊന്ന ശേഷം കാർ മാർഗം ബംഗളൂരുവിലേക്ക്​ കടന്ന്​ അവിടെനിന്ന്​ നേപ്പാൾ വഴി വിദേശത്തേക്ക്​ കടന്നതായി പൊലീസ്​ സ്ഥിരീകരിച്ചിരുന്നു. അതി​​​െൻറ അടിസ്ഥാനത്തിൽ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാൻ പൊലീസ്​ ശ്രമം നടത്തിവരുകയായിരുന്നു.

വിദേശത്തുനിന്നുള്ള ക്വ​േട്ടഷനാണ്​ കൊലക്ക്​ പിന്നിലെന്നാണ്​ പൊലീസ്​ പറയുന്നത്​. രാജേഷി​​​െൻറ വിദേശത്തുള്ള വനിതാ സുഹൃത്തി​​​െൻറ മുൻഭർത്താവി​​​െൻറ ക്വ​േട്ടഷൻ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ്​ പൊലീസ്​ പറയുന്നത്​. വിദേശത്തുള്ള വനിതക്കും അവരുടെ മുൻഭർത്താവിനും ഗൾഫിൽ സഞ്ചാര വിലക്കുണ്ട്​. അതിനാൽ അവരെ നേരിട്ട്​ കണ്ട്​ മൊഴിയെടുക്കാൻ പൊലീസ്​ ഗൾഫിലേക്ക്​ പോകാനും ഒരുങ്ങുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more