1 GBP = 103.12

ഭര്‍ത്താവിനെ കൊന്ന് കാമുകന്റെ മുഖം പൊള്ളിച്ച് ഭര്‍ത്താവാക്കിയ സ്വാതിയെ കുടുക്കിയത് മട്ടണ്‍ സൂപ്പ്, എല്ലാവരും കബളിപ്പിച്ച രാജേഷിനും സ്വാതിക്കും പിഴച്ചത് ഇങ്ങനെ

ഭര്‍ത്താവിനെ കൊന്ന് കാമുകന്റെ മുഖം പൊള്ളിച്ച് ഭര്‍ത്താവാക്കിയ സ്വാതിയെ കുടുക്കിയത് മട്ടണ്‍ സൂപ്പ്, എല്ലാവരും കബളിപ്പിച്ച രാജേഷിനും സ്വാതിക്കും പിഴച്ചത് ഇങ്ങനെ

തെലങ്കാനയിലെ ഒരു ആസൂത്രിത കൊലപാതകം ആയിരുന്നു ഈ ആഴ്ച്ചകളില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്ന വാര്‍ത്തകളിലൊന്ന്. സ്വന്തം ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ സ്വാതിയെന്ന 27കാരിയാണ് ഈ കഥയിലെ വില്ലത്തി. രാജേഷ് എന്ന കാമുകനെ ആസിഡില്‍ മുഖം പൊള്ളിച്ച് ഭര്‍ത്താവാക്കി മാറ്റിയ സ്വാതിയുടെ അതിബുദ്ധി വെളിച്ചത്താക്കിയത് ബന്ധുക്കള്‍ നല്കിയ സൂപ്പും. ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊന്നകേസില്‍ ഭാര്യയും നഴ്‌സുമായ എം. സ്വാതി(27)യെ കഴിഞ്ഞ ഞായറാഴ്ച തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മട്ടണ്‍ സൂപ്പ് രാജേഷിനെയും സ്വാതിയെയും കുടുക്കിയത് ഇങ്ങനെ-മൂന്നു വര്‍ഷം മുമ്പായിരുന്നു സുധാകറുമായി സ്വാതിയുടെ വിവാഹം. ഈബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഇതിനിടെയാണ് ഫിസിയോ തെറാപ്പിസ്റ്റായ രാജേഷുമായി യുവതി അടുക്കുന്നത്. സുധാകറിനെ ഇല്ലാതാക്കി ഒരുമിച്ചു കഴിയാനായിരുന്നു സിനിമാക്കഥയെപ്പോലും വെല്ലുന്ന പദ്ധതി ഇരുവരും ചേര്‍ന്നു തയാറാക്കിയത്. കഴിഞ്ഞ മാസം 27 ന് സ്വാതിയും കാമുകന്‍ രാജേഷും ചേര്‍ന്ന് സുധാകറിനെ കൊന്ന് മൃതദേഹം വനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു വികൃതമാക്കിയശേഷം സുധാകറാണെന്ന വ്യാജേന പ്ലാസിറ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നടത്തുകയുമായിരുന്നു. എന്നാല്‍, ബന്ധുക്കള്‍ നല്‍കിയ സൂപ്പ് കുടിക്കാന്‍ രാജേഷ് വിമുഖത കാട്ടിയതോടെയാണു സംശയമുണ്ടായതും നാടകീയ സംഭവങ്ങളുടെ ചുരുളഴിഞ്ഞതും.

താന്‍ സസ്യഭുക്കാണെന്നും മട്ടണ്‍ സൂപ്പ് കുടിക്കില്ലെന്നുമുള്ള രാജേഷിന്റെ മറുപടി സുധാകറിന്റെ ബന്ധുക്കളില്‍ സംശയമുണ്ടാക്കി. മാംസാഹാരം ഇഷ്ടപ്പെട്ടിരുന്ന സുധാകര്‍ മട്ടണ്‍ സൂപ്പ് നിഷേധിക്കില്ലെന്നു ബന്ധുക്കള്‍ക്കുറപ്പുണ്ടായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പമെത്തിയ സുധാകറിന്റെ പരിചയക്കാരെ രാജേഷിനു തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. അത്രയുംനാള്‍ സംസാരിച്ചിരുന്ന രാജേഷ് തുടര്‍ന്നുള്ള ആശയവിനിമയം ആംഗ്യഭാഷയിലാക്കിയതും സംശയം ബലപ്പെടുത്തി. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു സ്വാതി പിടിയിലായത്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്താലുടന്‍ രാജേഷിനെ അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more